Jaiswal, Pant, Shardul set to miss crucial Mumbai vs Delhi Ranji clash @ybj_19
Sports

രഞ്ജി ട്രോഫി: മുംബൈ - ഡൽഹി പോരാട്ടത്തിന് ജയ്‌സ്വാളുൾപ്പെടെയുള്ള താരങ്ങളില്ല

സർഫറാസ് ഖാനെപ്പോലുള്ള സീനിയർ താരങ്ങളും ഫോമിലുള്ള യുവതാരങ്ങളും ചേരുന്ന മുംബൈ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രഞ്ജി ട്രോഫിയിലെ മുംബൈയും ഡൽഹിയും തമ്മിലുള്ള നിർണ്ണായക മത്സരത്തിൽ ഇന്ത്യൻ യുവ താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, ഷാർദൂൽ ഠാക്കൂർ എന്നിവർ മത്സരത്തിന് ഉണ്ടാകില്ല. ആരോഗ്യപ്രശ്‍നങ്ങൾ കാരണമാണ് ഇവർ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന് ശേഷമുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ജയ്‌സ്വാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സ പൂർത്തിയാക്കിയ ശേഷം മതിയായ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് താരം വീട്ടിൽ വിശ്രമത്തിലാണ്.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പരിക്കേറ്റ ഋഷഭ് പന്ത് നിലവിൽ ബി സി സി ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. വിജയ് ഹസാരെ ട്രോഫിക്കിടെ കാലിനേറ്റ പരിക്കിൽ നിന്ന് ഷാർദൂൽ ഠാക്കൂറും മുക്തനായിട്ടില്ല.

ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ മുംബൈയിലാണ് മത്സരം നടക്കുന്നത്. സർഫറാസ് ഖാനെപ്പോലുള്ള സീനിയർ താരങ്ങളും ഫോമിലുള്ള യുവതാരങ്ങളും ചേരുന്ന മുംബൈ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് മുൻപ് പരിക്കേറ്റ താരങ്ങൾ ഫിറ്റ്നസ് കണ്ടെത്തുമാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

Sports news: Jaiswal, Pant, Shardul set to miss crucial Mumbai vs Delhi Ranji clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വാണിജ്യ സിലിണ്ടര്‍ വര്‍ധന: മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടും

അറിഞ്ഞില്ലേ? കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6

കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് യുവതിയും യുവാവും ആത്മഹത്യ ചെയ്തു

ഉച്ചയ്ക്ക് ശേഷം എനർജി കുറയുന്നോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ചേർക്കൂ

SCROLL FOR NEXT