Kerala Cricket  
Sports

വിജയ് മർച്ചന്റ് ട്രോഫി; കേരളത്തിനെതിരെ കളി വരുതിയിൽ നിർത്തി ജമ്മു കശ്മീർ

ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സിൽ 384 റൺസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഗ്വാളിയോർ: 16 വയസിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളത്തിനെതിരെ ജമ്മു കശ്മീരിന്റെ ആദ്യ ഇന്നിങ്സ് 384 റൺസിന് അവസാനിച്ചു. 162 റൺസെടുത്ത ക്യാപ്റ്റൻ ഹരീന്ദർ സിങിന്റെ ഇന്നിങ്സാണ് കശ്മീരിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 163 റൺസെന്ന നിലയിലാണ്.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി ആരംഭിച്ച കശ്മീരിന് ആകാശ് പ്രതാപ് സിങിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. 90 റൺസെടുത്ത ആകാശ്, കാർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. എന്നാൽ മറുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റൻ ഹരീന്ദർ സിങ് വാലറ്റക്കാരനായ ഹമ്മദ് ഫിർദൗസുമായി ചേർന്ന് 87 റൺസ് കൂട്ടിച്ചേർത്തു. 162 റൺസെടുത്ത ഹരീന്ദർ സിങിനെ പുറത്താക്കി ശ്രീഹരി പ്രസാദാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.

തൊട്ടടുത്ത പന്തിൽ വീണ്ടുമൊരു വിക്കറ്റ് വീഴ്ത്തി ശ്രീഹരി കശ്മീരിന്റെ ഇന്നിങ്സിന് അവസാനമിട്ടു. കേരളത്തിന് വേണ്ടി എസ് ആര്യൻ അഞ്ചും ശ്രീഹരി പ്രസാദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ വിശാൽ ജോർജ്ജിന്റെ (0) വിക്കറ്റ് നഷ്ടമായി. ദേവർഷും (9) ദേവതീർത്ഥും (4) കൂടി മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 30 റൺസെന്ന നിലയിലായിരുന്ന കേരളത്തെ ദേവനാരായണനും ആരോൺ അലക്സും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.

എന്നാൽ ഇരുവരെയും പുറത്താക്കി ഹമ്മദ് ഫിർദൗസ് കളി വീണ്ടും കശ്മീരിന്റെ നിയന്ത്രണത്തിലാക്കി. ദേവനാരായണൻ 42ഉം ആരോൺ അലക്സ് 41ഉം റൺസ് നേടി. പിന്നീട് ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന കാർത്തിയും ശ്രീഹരി പ്രസാദും ചേർന്ന് ഇതുവരെ 43 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ കാർത്തി 25ഉം ശ്രീഹരി പ്രസാദ് 20 റൺസ് നേടി ക്രീസിലുണ്ട്. കശ്മീരിന് വേണ്ടി ഹമ്മദ് ഫിർദൗസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Jammu and Kashmir Press Advantage Over Kerala in Vijay Merchant Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേഗം, സുതാര്യത; മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ക്കും ഇനി ശമ്പളം 'സ്പാര്‍ക്ക്' വഴി

2 റൺസ് കുറവ്! വനിതാ ടി20യിൽ കേരളം പൊരുതി വീണു

'ഇപ്പോഴും എന്റെ കൂടെയുണ്ട്'! അതേ 'ബാറ്റ്' അതേ 'പോസ്'... വീണ്ടും സച്ചിൻ

'രാമായണ' കണ്ട് അത്ഭുതപ്പെട്ടു, പുരാണചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹം: അനന്യ പാണ്ഡെ

'ഫിഫ്റ്റി... ഫിഫ്റ്റി'... റെക്കോർഡ് തുന്നിയിട്ട് വീണ്ടും 'ജോ റൂട്ട്'!