Jannik Sinner x
Sports

സ്വന്തം നാട്ടുകാരനെ വീഴ്ത്തി യാനിക് സിന്നര്‍; റെക്കോർഡിൽ സാംപ്രസിനും ജോക്കോവിചിനും ഒപ്പം

നിലവിലെ ചാംപ്യൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടറിൽ

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍ ഇറ്റലിയുടെ യാനിക് സിന്നര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീ ക്വാര്‍ട്ടറില്‍ സ്വന്തം നാട്ടുകാരന്‍ തന്നെയായ ഇറ്റലിയുടെ ലുസിയാനോ ഡാര്‍ഡെറിയെ വീഴ്ത്തിയാണ് സിന്നറുടെ മുന്നേറ്റം.

മൂന്ന് സെറ്റ് നീണ്ട പോരിലാണ് സിന്നര്‍ ജയിച്ചു കയറിയത്. സ്‌കോര്‍: 1-6, 3-6, 6-7 (2-7).

മൂന്നാം സെറ്റില്‍ മാത്രമാണ് ഡാര്‍ഡെറി സിന്നര്‍ക്ക് വെല്ലുവിളി തീര്‍ത്തത്. എന്നാല്‍ ടൈബ്രേക്കറിലേക്ക് നീണ്ട പോരില്‍ സിന്നര്‍ വിജയം സ്വന്തമാക്കി.

തുടര്‍ച്ചയായി 9ാം ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്കാണ് സിന്നറുടെ മുന്നേറ്റം. റെക്കോര്‍ഡില്‍ താരം ഇതിഹാസ താരങ്ങളായ അമേരിക്കയുടെ പീറ്റ് സാംപ്രസ്, സെര്‍ബിയയുടെ നൊവാക് ജോക്കോവിച് എന്നിവര്‍ക്കൊപ്പമെത്തി.

Australian Open: Jannik Sinner made his ninth straight Grand Slam quarter finals. joining Sampras and Djokovic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി