വെല്ലിങ്ടന്‍: ഇടവേളയ്ക്ക് ശേഷം ജസ്പ്രിത് ബുംറ ക്രിക്കറ്റ് കളത്തിലേക്കുള്ള തന്റെ മടങ്ങി വരവ് ആഘോഷമാക്കിയത് മാജിക്ക് പന്തിലൂടെ വിക്കറ്റെടുത്ത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവി ക്യാപ്റ്റന്‍ ടോം ലാതമിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത പന്ത് വിസ്മയിപ്പിക്കുന്നതായിരുന്നു. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.
ടോസ് നേടി ഇന്ത്യ കിവികളെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യ ഓവര്‍ എറിയാനെത്തിയത് ബുംറ. തന്റെ മൂന്നാം പന്തില്‍ തന്നെ ബുംറ ലാതമിനെ ക്ലീന്‍ ബൗള്‍ഡാക്കി. ലാതമിനെ പൂര്‍ണമായും കബളിപ്പിക്കുന്നതായിരുന്നു ബുംറയുടെ പന്ത്. ആംഗിളില്‍ നിന്നു പുറത്തേക്ക് പോകുമെന്നു കരുതി ലാതം ബാറ്റ് വയ്ക്കാതെ വിട്ടെങ്കിലും പന്ത് അകത്തേക്ക് കട്ട് ചെയ്ത് ബെയില്‍ തെറിപ്പിച്ചു.
ലാതം 2 പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ആദ്യ ദിനത്തില്‍ ബുംറ 3 വിക്കറ്റുകള്‍ വീഴ്ത്തി കിവീസിനെ വെട്ടിലാക്കി.
ഒന്നാം ദിനം കളി അവസാനിച്ചപ്പോള്‍ കിവികള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെന്ന നിലയില്‍. ഹെന്റി നിക്കോള്‍സിന്റെ സെഞ്ച്വറിയുടേയും (113), ശതക വക്കില്‍ നില്‍ക്കുന്ന ഗ്ലെന്‍ ഫിലിപ്‌സിന്റേയും (94) മികവിലാണ് അവര്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഇരുവരും ചേര്‍ന്നു ആറാം വിക്കറ്റില്‍ 173 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 70 റണ്‍സിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയെ നേരിട്ട ശേഷമാണ് കിവികള്‍ തിരിച്ചു കയറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates