ജസ്പ്രീത് ബുംറ 
Sports

ജസ്പ്രീത് ബുംറ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ, പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം

ഐസിസിയുടെ മികച്ച താരമാകുന്ന അഞ്ചാമത്തെ ഇന്ത്യൻ കളിക്കാരനാണ് ജസ്പ്രീത് ബുംറ.

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 2024-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറയ്ക്ക്. ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്, ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെ പിന്തള്ളിയാണ് ബുംറ ക്രിക്കർ ഓഫ് ഇയർ കരസ്തമാക്കിയത്. ഐസിസിയുടെ മികച്ച താരമാകുന്ന അഞ്ചാമത്തെ ഇന്ത്യൻ കളിക്കാരനാണ് ജസ്പ്രീത് ബുംറ.

രാഹുൽ ദ്രാവിഡ് (2004), സച്ചിന്‍ തെൻഡുൽക്കർ (2010), ആർ അശ്വിൻ (2016), വിരാട് കോലി (2017, 2018) എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ. ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിനായി 15 വിക്കറ്റുകൾ വീഴ്ത്തിയ ബുമ്ര ടൂർണമെന്റിലെ താരമായിരുന്നു. കഴിഞ്ഞ ദിവസം ബുമ്രയെ 2024-ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായും തിരഞ്ഞെടുത്തിരുന്നു.

2024ൽ മാത്രം 13 മത്സരങ്ങളിൽ 71 ടെസ്റ്റ് വിക്കറ്റുകൾ നേടി. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലിഷ് താരം ഗുസ് അറ്റ്കിൻസന് 11 കളികളിൽ നിന്ന് 52 വിക്കറ്റുകൾ മാത്രമാണു നേടാൻ സാധിച്ചത്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ബുംറ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുകൾ നേടി, ഒപ്പം പ്ലെയർ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു കലണ്ടർ വർഷത്തിൽ 70ന് മുകളിൽ വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ബുംറ. കപിൽ ദേവ്, അനിൽ കുംബ്ലെ, ആർ അശ്വിൻ എന്നിവർ മാത്രമാണു മുൻപ് ഈ നേട്ടത്തിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്