Jay Shah  x
Sports

ജയ് ഷാ വീണ്ടും ഐസിസി ചെയര്‍മാന്‍

എതിരില്ലാത്തെ തെരഞ്ഞെടുക്കപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബാലി: മുന്‍ ബിസിസിഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ വീണ്ടും ഐസിസി ചെയര്‍മാന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി അധ്യക്ഷ സ്ഥാനത്തുള്ള ജയ് ഷായ്ക്ക് ഇത് തുടര്‍ച്ചയായ രണ്ടാം അവസരമാണ്.

അധ്യക്ഷ പദവിയിലേക്ക് ജയ് ഷാ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ഐസിസി ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ഷായെ വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുത്തത്.

ഐസിസിയെ വീണ്ടും നയിക്കുന്നത് അംഗീകാരവും വലിയ ഉത്തരവാദിത്വവുമാണെന്നു ജയ് ഷാ പ്രതികരിച്ചു. 2028ലെ ഒളിംപിക്‌സില്‍ ആദ്യമായി ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നതടക്കം നിര്‍ണായക ഘട്ടത്തിലൂടെയാണ് ഐസിസി കടന്നു പോകുന്നത്. ഈ സമയത്താണ് ജയ് ഷാ വീണ്ടും തലപ്പത്ത് വരുന്നത്.

The International Cricket Council (ICC) Board has announced the unopposed reappointment of Jay Shah for a second term as ICC Chair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരിച്ചറിയാതിരിക്കാന്‍ തൊപ്പിയും മാസ്‌കും; പൊലീസിനെ കണ്ടപ്പോള്‍ ബസിലെ വിന്‍ഡോ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമം; മധുര സ്വര്‍ണകവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

മാവേലിക്കരയിൽ ഒന്നര വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ സംഭവം; കരച്ചിലിന്റെ ദേഷ്യത്തിലെന്ന് മൊഴി, പിതാവ് അറസ്റ്റിൽ

മലയാള സിനിമയ്ക്കു നൽകുന്നതിനേക്കാൾ മൂന്നിരട്ടി എഫോർട്ട് നൽകി, രാവും പകലും ഷൂട്ട്; 'ഓ'മിന്റെ വിശേഷങ്ങളുമായി മമ്മൂട്ടി

'അമരനിലെ എന്റെ മുറി മലയാളത്തിന് കാരണം സംവിധായകന്‍'; എല്ലാവരും വിമര്‍ശിച്ചത് എന്നെ മാത്രം: സായ് പല്ലവി

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റതെന്ന് സംശയം; യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി