Joe Root, England x
Sports

പേസ് പടയെ ഒരുക്കി... 'പ്രോട്ടീസ് ടെസ്റ്റിന്' ഇം​ഗ്ലണ്ട്!

ദക്ഷിണാഫ്രിക്ക പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് ക്യാപ്റ്റനായി 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തിലെ നിര്‍ണായക മത്സരത്തിനാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്നത്. ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ. മൂന്നാം ടെസ്റ്റ് 2027 ജനുവരി 3 മുതല്‍ 7 വരേയും നടക്കും.

ലിയാം പാറ്റേഴ്‌സന്‍ വൈറ്റാണ് ടീമിലെ പുതുമുഖം. താരം ആദ്യമായാണ് ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുന്നത്. കൗണ്ടി ചാംപ്യന്‍ഷിപ്പിലെ മികവാണ് താരത്തിന് നേട്ടമായത്. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച ബൗളിങുമായി കളം വാണ താരമാണ് സ്പിന്നറാണ് താരം.

പരിക്കു മാറി ജേക്കബ് ബേതേല്‍ ടീമില്‍ തിരിച്ചെത്തി. അതേസമയം സ്പിന്നര്‍ ഷൊയ്ബ് ബഷീര്‍, ബാറ്റര്‍ ഒലി പോപ്പ് എന്നിവര്‍ പുറത്തായി. ഡാന്‍ ലോറന്‍സും ടീമില്‍ തിരിച്ചെത്തി.

ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍, ഒലി റോബിന്‍സന്‍, സാം കുക്ക്, സോണി ബക്കര്‍ എന്നിവരാണ് ഇംഗ്ലണ്ട് പേസ് പട. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആതിഥേയരുടെ വെല്ലുവിളി നേരിടാന്‍ കരുത്തുറ്റ പേസ് നിരയെയാണ് ഇംഗ്ലണ്ട് ഇറക്കുന്നത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിലവില്‍ വളരെ പിന്നിലാണ് ഇംഗ്ലണ്ട്. അവര്‍ ആറാം സ്ഥാനത്താണുള്ളത്. 38.64 ശതമാനം പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. നിലവിലെ ടെസ്റ്റ് ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക 71.43 ശതമാനം പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

  • ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍, സോണി ബക്കര്‍, ജേക്കബ് ബേതേല്‍, ഹാരി ബ്രൂക്ക്, സാം കുക്ക്, ജോര്‍ദാന്‍ കോക്‌സ്, ബെന്‍ ഡക്കറ്റ്, എമിലിയോ ഗെ, ഡാന്‍ ലോറന്‍സ്, ലിയാം പാറ്റേഴ്‌സന്‍ വൈറ്റ്, ഒലി റോബിന്‍സന്‍, ജാമി സ്മിത്ത്, ജോഷ് ടോംഗ്.

England have announced a 15-member squad for their three-match Test series against South Africa, which will be part of the 2025-27 World Test Championship (WTC)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

2026ലെ 'ബുക്കർ പ്രൈസ്' ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്; സയൻസ് ഫിക്ഷൻ നോവലിന് പുരസ്കാരം

രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും, കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാൾ

പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയർമാൻ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ

ഉച്ചക്കടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; യുവാക്കൾ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്