2026ലെ 'ബുക്കർ പ്രൈസ്' ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്; സയൻസ് ഫിക്ഷൻ നോവലിന് പുരസ്കാരം

ബുക്കർ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയും എം ജോൺ ഹാരിസൻ സ്വന്തമാക്കി
M John Harrison
M John Harrisonx
Updated on: 
1 min read

ലണ്ടൻ: 2026ലെ മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്. അദ്ദേഹത്തിന്റെ 'ദി എൻഡ് ഓഫ് എവരിതിങ്' എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്‌കാരം. ബുക്കർ പുരസ്‌കാര ചരിത്രത്തിൽ ഒരു സയൻസ് ഫിക്ഷൻ നോവലിന് ഈ നേട്ടം ലഭിക്കുന്നത് ആദ്യമായാണ്.

81ാം വയസിൽ ബുക്കർ പുരസ്‌കാരം നേടുന്നതോടെ ഈ അംഗീകാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയും എം ജോൺ ഹാരിസൻ സ്വന്തമാക്കി. 50,000 പൗണ്ടാണ് (ഏതാണ്ട് 53 ലക്ഷം രൂപ) പുരസ്‌കാര തുക. ആറ് പതിറ്റാണ്ടിലേറെയായി സാഹിത്യ രംഗത്ത് സജീവമായ ഹാരിസന്റെ 13ാം നോവലാണിത്.

M John Harrison
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പടയൊരുക്കം; ഇംപീച്ച്മെന്റ് പ്രമേയം

മനുഷ്യരാശിയുടെ നിലനിൽപ്പും അതിജീവനവും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് നോവലിന്റെ പ്രമേയം. ജഡ്ജിങ് പാനൽ ഒറ്റക്കെട്ടായി തീരുമാനിച്ചാണ് ഈ കൃതി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് വിധികർത്താക്കളുടെ അധ്യക്ഷ മേരി ബിയേർഡ് വ്യക്തമാക്കി. ആറ് നോവലുകളാണ് ബുക്കർ പ്രൈസ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്.

M John Harrison
ആരാധികയായ 21കാരിയെ ബലാത്സംഗം ചെയ്തു, 3 സ്ത്രീകൾക്കെതിരെ ലൈം​ഗികാതിക്രമം; ബ്രിട്ടീഷ് നടൻ റസ്സൽ ബ്രാൻഡിന് പത്തര വർഷം തടവ്
M John Harrison
ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?
Summary

M John Harrison won the 2026 Booker Prize for his novel 'The End of Everything'. This is the first time a science fiction novel has won the Booker Prize

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER