ഫയൽ ചിത്രം 
Sports

ജോഫ്ര ആർച്ചറെ വിടാതെ പരിക്ക്; ന്യൂസിലൻ‍ഡിനെതിരായ പരമ്പരയും നഷ്ടം

ജോഫ്ര ആർച്ചറെ വിടാതെ പരിക്ക്; ന്യൂസിലൻ‍ഡിനെതിരായ പരമ്പരയും നഷ്ടം

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇം​ഗ്ലണ്ട് താരം ജോഫ്ര ആർച്ചറെ വിടാതെ പരിക്ക്. വിരലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വേധയനായി വീണ്ടും കളത്തിൽ തിരിച്ചെത്തിയ ആർച്ചർക്ക് കൗണ്ടി മത്സരത്തിനിടെയാണ് വീണ്ടും പരിക്ക് പറ്റിയത്. ഇതോടെ ന്യൂസിലൻലൻഡിനെതിരായ ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമാകും.

കൈവിരലിലെ പരിക്കിന് ശാസ്ത്രക്രിയ്ക്ക് വിധേയനായ ആർച്ചർ കൗണ്ടി ക്രിക്കറ്റിൽ കളിച്ച് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ കൗണ്ടിയിൽ സസെക്സിനായി പന്തെറിയുന്നതിനിടെ കൈമുട്ടിൽ വീണ്ടും വേദന അനുഭവപ്പെട്ട ആർച്ചർ മത്സരം പൂർത്തിയാക്കാനാകാതെ മടങ്ങി. ന്യൂസിലൻഡിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ആർച്ചർ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ജനുവരിയില്‍ വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനി‌ടെ അത് താഴെ വീണ് പൊട്ടിയപ്പോൾ ആര്‍ച്ചറുടെ കൈവിരലില്‍ കുപ്പിച്ചില്ല് തറച്ചുകയറിയിരുന്നു. എന്നാല്‍ വേദന കാര്യമാക്കാതെ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റിലും അഞ്ച് ടി20 മത്സരങ്ങളിലും പന്തെറിഞ്ഞ ആര്‍ച്ചര്‍ വേദന കലശലായതോടെ ഏകദിന പരമ്പരയില്‍ പന്തെറിയാന്‍ കാത്തുനില്‍ക്കാതെ ഇംഗ്ലണ്ടിലെക്ക് മടങ്ങുകയായിരുന്നു.

കൈവിരലില്‍ തറച്ചുകയറിയ കുപ്പിച്ചില്ല് നീക്കം ചെയ്യാന്‍ മാര്‍ച്ചില്‍ ശസ്ത്രക്രിയക്ക് വിധേയനായ ആര്‍ച്ചര്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇത് നിഷേധിച്ചു. ഓഗസ്റ്റില്‍ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം പുനരാരംഭിച്ച ആര്‍ച്ചര്‍ സസെക്സിനായി കളിച്ച് വീണ്ടും ഫോമിലെത്താനുല്ള തയാറെടുപ്പിലായിരുന്നു. 2018 സെപ്റ്റംബറിനു ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ സസെക്സിനായി പന്തെറിയുന്നത്.

ആർച്ചറുടെ കൈമുട്ടിലെ പരിക്ക് ഗുരുതരമാണോ എന്ന് വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാവു. 2020 ജൂണിൽ ദക്ഷിണാഫ്രികക്കെതിരായ ടെസ്റ്റ്‌ പരമ്പരക്കിടെയും വലതു കൈമുട്ടിലെ പരിക്ക് ആർച്ചറെ അലട്ടിയിരുന്നു. തുടർന്ന് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ ആർച്ചർക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

ഔദ്യോഗിക മെസ്സേജിങ്ങിന് സ്വന്തം ആപ്പ് വികസിപ്പിച്ച് പാകിസ്ഥാന്‍; ചൈനീസ് മാതൃക

ആറ് നാരങ്ങയും ഏഴു ദിവസവും; കുടവയർ പമ്പ കടക്കും

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

SCROLL FOR NEXT