ജോഷ് ഹെയ്‌സല്‍വുഡ് എക്സ്
Sports

ആര്‍സിബി ഹാപ്പി! ജോഷ് ഹെയ്‌സല്‍വുഡ് തിരിച്ചെത്തി

പരിക്കേറ്റ് മടങ്ങിയ ഓസീസ് പേസര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിനൊപ്പം

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വലിയ ആത്മവിശ്വാസം നല്‍കി ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ടീമില്‍ തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്നു താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്കു മാറിയാല്‍ താരം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓസീസ് ക്യാംപില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം ഐപിഎല്‍ കളിക്കാന്‍ തിരിച്ചെത്തി.

ആദ്യ ഐപിഎല്‍ കിരീടം തേടുന്ന ആര്‍സിബിക്ക് താരത്തിന്റെ വരവ് വലിയ ഊര്‍ജമാകും. ടീമിന്റെ പ്ലേ ഓഫ് ഉറപ്പിക്കുന്നതില്‍ താരം പ്രാഥമിക ഘട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്നു ടൂര്‍ണമെന്റ് നിര്‍ത്തുന്നതിനു തൊട്ടുമുന്‍പ് കളിച്ച ആര്‍സിബിയുടെ നിര്‍ണായക പോരാട്ടത്തില്‍ ഹെയ്‌സല്‍വുഡിനു പന്തെറിയാന്‍ സാധിച്ചിരുന്നില്ല. തോളിനേറ്റ പരിക്കാണ് വില്ലനായത്. ഐപിഎല്‍ നിര്‍ത്തി വച്ചതിനു പിന്നാലെ താരം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT