കൊച്ചി: വരാനിരിക്കുന്ന സീസണിലും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ടായി തുടരും. രാജ്യത്തെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ഫുട്ബോൾ വേദികളിലൊന്നായി കൊച്ചിയെ മാറ്റുന്നതിൽ ഇവിടുത്തെ ആരാധകർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്നും ആരാധകരുടെ ഈ ആവേശം തന്നെയാണ് ക്ലബ്ബിന്റെ കരുത്ത് എന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ, മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാക്കാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ക്ലബിന് കൈമാറാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. സ്റ്റേഡിയം വിട്ടു നൽകാൻ വാടക ഇനത്തിൽ കൂടുതൽ പണം വേണമെന്ന കോർപറേഷൻ അധികൃതരുടെ വാശിയാണ് മത്സരം കൊച്ചിയിലേക്ക് മാറ്റാൻ ക്ലബ് തീരുമാനിച്ചത്.
കലൂർ സ്റ്റേഡിയത്തിൽ ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള മറ്റു ചില ജോലികൾ ഇനിയും അവശേഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22 ന് മുംബൈ സിറ്റി എഫ്സിക്ക് എതിരെയാണ്. അതിന് മുൻപ് സ്റ്റേഡിയം സജ്ജമാക്കി ക്ലബിന് കൈമാറും. വാടക ഇനത്തിൽ അടക്കം കുറവ് വരുത്താമെന്ന് ജി സി ഡി എ സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തന്നെ തുടരാൻ തീരുമാനം എടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates