Karun Nair pti
Sports

കരുണ്‍ നായര്‍ വീണ്ടും പ്ലെയിങ് ഇലവനില്‍? ഓവല്‍ ടെസ്റ്റില്‍ 'സര്‍പ്രൈസ്' മാറ്റങ്ങൾ!

ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍ ഓവലില്‍

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് ഇന്ന് മുതല്‍ കെന്നിങ്ടന്‍ ഓവലില്‍ ആരംഭിക്കും. മലയാളി വെറ്ററന്‍ ബാറ്റര്‍ കരുണ്‍ നായര്‍ വീണ്ടും പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കരുണ്‍ വരുന്നതടക്കം 4 'സര്‍പ്രൈസ്' മാറ്റങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു തീരുമാനിച്ചതായാണ് വിവരം.

നാലാം ടെസ്റ്റില്‍ കരുണിനു പകരം ബി സായ് സുദര്‍ശനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. താരം ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായി. സായ് സുദര്‍ശനെ നിലനിര്‍ത്തി കരുണിനേയും ടീമിലേക്ക് പരിഗണിക്കാനാണ് നീക്കം. നാലാം ടെസ്റ്റില്‍ ഉള്‍പ്പെട്ട ഓള്‍ റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂറിനെ ഒഴിവാക്കി കരുണിനെ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. നാലാം ടെസ്റ്റില്‍ ഒരു ഇംപാക്ടും ഉണ്ടാക്കാന്‍ ശാര്‍ദുലിന് സാധിച്ചിരുന്നില്ല. കരുണ്‍ വരുന്നതോടെ മധ്യനിരയിലെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കാമെന്ന നിഗമനമാണ് കോച്ചിനും ക്യാപ്റ്റനും.

ജസ്പ്രിത് ബുംറയും ഋഷഭ് പന്തും അഞ്ചാം ടെസ്റ്റിനില്ല. അതിനാല്‍ ധ്രുവ് ജുറേല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ പ്ലെയിങ് ഇലവനിലുണ്ടാകും. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം അര്‍ഷ്ദീപ് സിങ് എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കുല്‍ദീപ് യാദവിനെ ഒരിക്കല്‍ കൂടി തഴഞ്ഞേക്കും. ബുംറയുടെ അഭാവത്തില്‍ ആകാശ് ദീപ് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തും.

ഇന്ത്യ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ബി സായ് സുദര്‍ശന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ/ അര്‍ഷ്ദിപ് സിങ്, മുഹമ്മദ് സിറാജ്.

Karun Nair, England vs India: India head coach Gautam Gambhir and skipper Shubman Gill are likely to pull off a big surprise with their playing XI selection for the 5th Test against England.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT