കരുണ്‍ നായര്‍ എക്സ്
Sports

കരുണ്‍ നായര്‍ രഞ്ജിയിലും സെഞ്ച്വറിയടിച്ചു; ഇനി എന്ത് പറയും ഇന്ത്യന്‍ സെലക്ടര്‍മാരേ?

തമിഴ്‌നാടിനെതിരെ പുറത്താകാതെ 100 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഐതിഹാസിക പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീം വാതില്‍ തുറക്കാത്ത സെലക്ടര്‍മാര്‍ക്ക് മുന്നില്‍ അടുത്ത സെഞ്ച്വറിയുമായി പാതി മലയാളി കൂടിയായ കരുണ്‍ നായര്‍. തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന വിദര്‍ഭയ്ക്കായാണ് താരം സെഞ്ച്വറിയടിച്ചത്.

കരുണ്‍ 180 പന്തുകള്‍ നേരിട്ട് 14 ഫോറും ഒരു സിക്‌സും സഹിതം 100 റണ്‍സെടുത്താണ് ടീമിനു കരുത്തായത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കരുണ്‍ പുറത്താകാതെ നില്‍ക്കുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ.

വിജയ് ഹസാരെയിലെ പ്രകടനം മാത്രം അടിസ്ഥാനമാക്കി താരങ്ങളെ ടീമിലെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു കരുണിനെ ടീമിലെടുക്കാത്തതിനു സെലക്ടര്‍മാര്‍ നല്‍കിയ വിശദീകരണം. അതിനുള്ള ഉത്തരമാണ് താരം രഞ്ജിയില്‍ കിടിലന്‍ ശതകത്തിലൂടെ നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT