രവി ദഹിയയെ കസാകിസ്ഥാന്‍ താരം കടിക്കുന്നത് ചൂണ്ടി വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം 
Sports

രവി ദഹിയയുടെ കയ്യില്‍ കടിച്ച് കസാകിസ്ഥാന്‍ താരം; ലജ്ജാവഹമെന്ന് വീരേന്ദര്‍ സെവാഗ്‌

രവി ദഹിയയുടെ പോരാട്ട വീര്യത്തെ തകര്‍ക്കാന്‍ കഴിയാത്തതിനാലാണ് കയ്യില്‍ കടിച്ചിരിക്കുന്നതെന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സിലെ ഗുസ്തി മത്സരത്തിന് ഇടയില്‍ ഇന്ത്യന്‍ താരം രവി ദഹിയയുടെ കയ്യില്‍ കസാകിസ്ഥാന്‍ താരം കടിച്ച സംഭവത്തില്‍ വിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ്. രവി ദഹിയയുടെ പോരാട്ട വീര്യത്തെ തകര്‍ക്കാന്‍ കഴിയാത്തതിനാലാണ് കയ്യില്‍ കടിച്ചിരിക്കുന്നതെന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു. 

എന്തൊരു അനീതിയാണ് ഇത്. നമ്മുടെ രവി ദഹിയയുടെ പോരാട്ട വീര്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ കയ്യില്‍ കടിച്ചു. ലജ്ജാവഹം എന്നാണ് ഫോട്ടോ പങ്കുവെച്ച് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. 

സെമി ഫൈനലില്‍ ജയിച്ച രവി കുമാര്‍ ദഹിയ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചു കഴിഞ്ഞു. ഫൈനലില്‍ സ്വര്‍ണത്തിലേക്ക് താരത്തിന് എത്താനാവുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മര്യാദയ്ക്ക് സംസാരിക്കണം', 'കുരുടന്‍ ആനയെ തൊട്ടതുപോലെ'; മുഖ്യമന്ത്രിയ്‌ക്കെതിരെ സമസ്ത മുഖപത്രം

'പുറത്തിറങ്ങിയാൽ കരിഞ്ഞു പോകുന്ന ചൂട്', ആരോ​ഗ്യം സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ

അധ്യാപകർ ഇടനിലക്കാരായ വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു, ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്; എനിക്കത് ഭയങ്കര ബുദ്ധിമുട്ടായി'

ഇടുക്കി പുല്ലുപാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; ഒപ്പമിരുന്ന് മദ്യപിച്ച ബന്ധു കസ്റ്റഡിയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം