Salman Nizar 
Sports

18 ഓവര്‍ 6ന് 115, 20 ഓവര്‍ 6ന് 186, 12 പന്തില്‍ 11 സിക്‌സ്; 'ഗ്രീന്‍ ഫീല്‍ഡ്' സല്‍മാന് 'ഫയര്‍ ഫീല്‍ഡ്'! (വിഡിയോ)

സല്‍മാന്റെ ബാറ്റിങ് മികവ് കെസിഎല്‍ ചരിത്രത്തിലെ അവിസ്മരണീയ പ്രകടനമായി അടയാളപ്പെടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ത്രില്ലര്‍ ജയം. ട്രിവാന്‍ഡ്രം റോയല്‍സിനെ അവര്‍ 13 റണ്‍സിനു വീഴ്ത്തി. കാലിക്കറ്റ് ആറ് കളിയില്‍ മൂന്നാം ജയം പിടിച്ചപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആറ് കളിയിലെ അഞ്ചാം തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചെടുത്തു. ട്രിവാന്‍ഡ്രത്തിന്റെ പോരാട്ടം 19.3 ഓവരില്‍ 173 റണ്‍സില്‍ അവസാനിച്ചു.

അവസാന 12 പന്തില്‍ കാലിക്കറ്റ് സ്വന്തമാക്കിയത് 71 റണ്‍സ്! അവസാന പന്ത്രണ്ട് പന്തില്‍ 11ഉം സിക്‌സര്‍ പായിച്ച് സല്‍മാന്‍ നിസാര്‍ ഗ്രീന്‍ഫീല്‍ഡിനെ ഫയര്‍ ഫീല്‍ഡാക്കി മാറ്റി! ആരാധകരെ ആവേശത്തിലാക്കിയാണ് കാലിക്കറ്റ് താരം സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ട് പ്രകടനം അരങ്ങേറിയത്. അവസാന രണ്ട് ഓവറുകളില്‍ സല്‍മാന്‍ അടിച്ചുകൂട്ടിയത് 69 റണ്‍സാണ്. ഒരു വൈഡും നോബോളും വന്നതോടെ മൊത്തം 71 റണ്‍സ്. ടീം 13.1 ഓവറില്‍ 76 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ പരുങ്ങലിലായിരുന്നപ്പോഴാണ് സല്‍മാന്‍ ക്രീസിലെത്തിയത്. പതിയെ മുന്നേറി 18ാം ഓവറില്‍ 115 റണ്‍സിലെത്തി നില്‍ക്കുകയായിരുന്ന കാലിക്കറ്റിന്റെ സ്‌കോര്‍ ബോര്‍ഡിനെ അടുത്ത 12 പന്തുകള്‍ കൊണ്ട് സല്‍മാന്‍ 186ല്‍ എത്തിച്ചു.

ആ 12 പന്തുകൾ

ബേസില്‍ തമ്പി എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തില്‍ ഡീപ്പ് ബാക്ക്വേര്‍ഡ് പോയിന്റിലൂടെ സിക്‌സടിച്ച് തുടങ്ങിയ സല്‍മാന്‍, പിന്നീട് പന്ത് നിലം തൊടീച്ചില്ല. ആ ഓവറില്‍ 5 പന്തുകളും സിക്‌സറുകളാക്കി മാറ്റി 30 റണ്‍സ് നേടി. അവസാന പന്തില്‍ ഒരു റണ്‍സ് എടുത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തി.

അഭിജിത്ത് പ്രവീണ്‍ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തില്‍ ലോങ് ഓഫിലൂടെ വീണ്ടും സിക്‌സര്‍ നേടി. രണ്ടാം പന്ത് വൈഡും, മൂന്നാം പന്ത് നോബോളും ആയി. നോബോളില്‍ രണ്ട് റണ്‍സ് കൂടി നേടിയ സല്‍മാന്‍, പിന്നീടുള്ള 5 പന്തുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറത്തേക്ക് പറത്തി. അവസാന ഓവറില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ആകെ നേടിയത് 40 റണ്‍സാണ്. ഇതോടെ ടീം സ്‌കോര്‍ 186 റണ്‍സിലെത്തുകയായിരുന്നു. സല്‍മാന്‍ പുറത്താകാതെ അടിച്ചെടുത്തത് 26 പന്തില്‍ 86 റണ്‍സ്. 12 സിക്‌സുകളാണ് മൈതാനത്തിന്റെ തലങ്ങു വിലങ്ങുമായി പാഞ്ഞത്. സല്‍മാന്റെ ബാറ്റിങ് മികവ് കെസിഎല്‍ ചരിത്രത്തിലെ അവിസ്മരണീയ പ്രകടനമായി അടയാളപ്പെടും.

കാലിക്കറ്റിനായി എം അജിനാസും അര്‍ധ സെഞ്ച്വറി നേടി. താരം 50 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 51 റണ്‍സെടുത്തു.

മറുപടി പറഞ്ഞ ട്രിവാന്‍ഡ്രത്തിനായി ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് (18), റിയ ബഷീര്‍ (25), സഞ്ജീവ് സതിരേശന്‍ (34), അബ്ദുല്‍ ബാസിത് (22), ബേസില്‍ തമ്പി (23), നിഖില്‍ എം (18) എന്നിവരൊക്കെ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും നിലയുറപ്പിക്കാന്‍ കാലിക്കറ്റ് ബൗളിങ് നിര സമ്മതിച്ചില്ല.

കാലിക്കറ്റിനായി അഖില്‍ സ്‌കറിയ 3 വിക്കറ്റുകള്‍ എടുത്തു. ഹരികൃഷ്ണന്‍, അബ്‌നുല്‍ അഫ്താബ് എന്നിവര്‍ രണ്ട് വാതം വിക്കറ്റും നേടി. എസ് മിധുന്‍, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Salman Nizar: Calicut Globstars were at 115/6 after 18 overs with just two over left in the innings. However, these two overs were enough for Salman Nizar to completely change the momentum of the game with his destructive batting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT