കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബിയും കൊച്ചി ക്യാപ്റ്റൻ സാലിയും കെസിഎൽ ട്രോഫിയുമായി (KCL Final) x
Sports

ഏരീസ് കൊല്ലം കിരീടം നിലനിര്‍ത്തുമോ? കൊച്ചി ബ്ലൂടൈഗേഴ്‌സ് വച്ചത് 182 റണ്‍സ് ലക്ഷ്യം

കൊച്ചിയെ രക്ഷിച്ചത് വിനൂപും ആല്‍ഫിയും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം നിലനിര്‍ത്താന്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് താണ്ടേണ്ടത് 182 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ എടുത്തത് 8 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ്.

ടോസ് നേടി ഏരീസ് കൊല്ലം കൊച്ചിയെ ബാറ്റിങിനു വിടുകയായിരുന്നു. ഓപ്പണര്‍ വിനൂപ് മനോഹരന്‍ അതിവേഗ തുടക്കമാണ് കൊച്ചിക്കു നല്‍കിയത്. എന്നാല്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ കൊച്ചിക്ക് നാല് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായത് തിരിച്ചടിയായി. പിന്നീട് ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് കൊച്ചിയെ നയിച്ചത്.

വിനൂപ് മനോഹരന്‍ 30 പന്തില്‍ 4 സിക്‌സും 9 ഫോറും സഹിതം 70 റണ്‍സടിച്ചു. ആല്‍ഫി പുറത്താകാതെ 25 പന്തില്‍ 47 റണ്‍സും കണ്ടെത്തി. താരം 5 ഫോറും 3 സിക്‌സും പറത്തി.

ഏരീസ് കൊല്ലത്തിനായി പവന്‍ രാജ്, ഷറഫുദ്ദീന്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. അമല്‍, വിജയ് വിശ്വനാഥ്, എസ് അഖില്‍, അജയഘോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു.

KCL Final: Batting first, Kochi Blue Tigers scored 181 runs for the loss of 8 wickets in the stipulated overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT