ഫോട്ടോ: ട്വിറ്റർ 
Sports

ദേശീയ ​ഗെയിംസ് ഫുട്ബോൾ; മെഡലുറപ്പിച്ച് കേരളം; കർണാടകയെ വീഴ്ത്തി ഫൈനലിൽ

കേരളത്തിനായി മുഹമ്മദ് ആഷിഖും അജീഷ് പിയും ഗോളടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം ഫൈനലിൽ. കലാശപ്പോരിലേക്ക് എത്തിയതോടെ കേരളം സ്വർണം, വെള്ളി മെ‍ഡലുകളിൽ ഒന്ന് ഉറപ്പാക്കി. പുരുഷ ഫുട്‌ബോൾ സെമിയില്‍ കര്‍ണാടകയെ മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് കേരളം വീഴ്ത്തിയത്. സര്‍വീസസ്- ബംഗാള്‍ മത്സര വിജയിയെയാണ് കേരളം ഫൈനലില്‍ നേരിടുന്നത്.

കേരളത്തിനായി മുഹമ്മദ് ആഷിഖും അജീഷ് പിയും ഗോളടിച്ചു. മത്സരം തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ മുഹമ്മദ് ആഷിഖിലൂടെ കേരളം ലീഡെടുത്തു. 

രണ്ടാം പകുതിയില്‍ 55ാം മിനിറ്റില്‍ അജീഷ് കേരളത്തിനായി രണ്ടാം ഗോളടിച്ചു. ഒരു ഗോള്‍ തിരിച്ചടിക്കാനായി കര്‍ണാടക പരമാവധി ശ്രമിച്ചെങ്കിലും കേരളം പ്രതിരോധ കോട്ട കെട്ടി ലീഡ് വിടാതെ കാത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം