Kerala Blasters Face FC Goa in Final ISL Match of the Season at Kaloor Stadium Tonight  Kerala Blasters/x
Sports

'ജയിച്ച് തീർക്കണം'; അവസാന മത്സരത്തിന് കൊമ്പൻമാർ ഇറങ്ങുന്നു, എതിരാളി ഗോവ

കഴിഞ്ഞ അഞ്ചു മത്സരത്തില്‍ നാല് എണ്ണത്തിലും ജയിക്കാൻ കഴിഞ്ഞത് ആരാധകരുടെ പ്രതീക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്ലിലെ ഈ സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. എഫ് സി ഗോവയാണ് എതിരാളികൾ. കലൂർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ അഞ്ചു മത്സരത്തില്‍ നാല് എണ്ണത്തിലും ജയിക്കാൻ കഴിഞ്ഞത് ആരാധകരുടെ പ്രതീക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

ഈ സീസണിൽ അത്ര മികച്ച പ്രകടനമല്ല ബ്ലാസ്റ്റേഴ്സിൽ നിന്നുമുണ്ടായത്. ടൂർണമെന്റിന്റെ തുടക്കത്തിൽ നിരവധി മത്സരങ്ങളിൽ തോൽവി വഴങ്ങിയതോടെ ടീം തരം താഴ്ത്തൽ ഭീഷണി നേരിട്ടിരുന്നു. എന്നാൽ, സീസണിനിടെ പരിശീലകനായി ആഷ്‌ലി വുഡ് എത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സില്‍ വൻ മാറ്റമാണ് ഉണ്ടായത്. തുടർ വിജയങ്ങൾ നേടാൻ കഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് നില മെച്ചപ്പെടുത്തുകയും ചെയ്തു.

12 കളികളിൽ നിന്ന് 14 പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. ഈ സീസൺ മുതൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് എത്തുന്ന ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തുമെന്ന് എഐഎഫ്എഫ് നേരത്തെ അറിയിച്ചിരുന്നു.

ഫ്രാഞ്ചു, വിക്ടര്‍ ബെര്‍തോമ്യു, മത്തിയാസ് ഹെര്‍ണാണ്ടസ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അജ്‌സല്‍, ഡാനിഷ് ഫാറൂഖ്, വിബിന്‍ മോഹനന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. യുവതാരം എബിൻ ദാസും മികച്ച ഫോമിലാണ് കളിക്കുന്നത്.

Kerala Blasters Face FC Goa in Final ISL Match of the Season at Kaloor Stadium.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ ന്യൂനമർദം രൂപപ്പെട്ടു; ഇന്നും നാളെയും പരക്കെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

'അടിച്ചു ഫിറ്റായി' ഓണാഘോഷം; എസ്പി വന്നപ്പോൾ ഇറങ്ങിയോടി, 2 പേർ സല്യൂട്ട് മറന്നു! 3 പൊലീസുകാർക്ക് സസ്പെൻഷൻ

മലയാളിയായ ആനി ജോര്‍ജ് ഉള്‍പ്പടെ മൂന്ന് പേര്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറ്കടര്‍മാര്‍; നിയമനവുമായി കേന്ദ്രം

മലയാളത്തിന്റെ അഭിമാനം വാനോളം! 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' സൗന്ദര്യ മത്സരത്തിൽ കിരീടം സ്വന്തമാക്കി കസിയ

നാളെയും മറ്റന്നാളും ബെവ്‌കോ അവധി; റെക്കോര്‍ഡ് വില്‍പന പ്രതീക്ഷിച്ച് ഉത്രാട നാള്‍; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാര്‍