ഫയല്‍ ചിത്രം 
Sports

കൊച്ചിയിൽ ആവേശത്തിമിർപ്പ്; ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് പോരാട്ടം ഇന്ന്

കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. ഈ സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നാലാം മത്സരമാണിത്. അവസാന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം ഈ കളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തീര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്സിയെ 2-1ന് തോല്‍പ്പിച്ച് സീസണ്‍ ആരംഭിച്ച കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെ 1-0ന് പരാജയപ്പെടുത്തി. സീസണിൽ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ രണ്ടു വിജയവും ഒരു തോല്‍വിയും വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആറ് പോയിന്റുമായി റാങ്കിംഗില്‍ നാലാം സ്ഥാനത്താണ്.

മുംബൈ സിറ്റിക്കെതിരായ മത്സരത്തിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് മിലോസ് ഡ്രിൻസിച്ച്, പ്രബീർ ദാസ് എന്നീ താരങ്ങളെ അടുത്ത മൂന്ന് മത്സരങ്ങളിൽ വിലക്കിയിരിക്കുകയാണ്. തോളിനു പരുക്കേറ്റ മധ്യനിര താരം ജീക്‌സണ്‍ സിംഗും പുറത്താണ്. താരം കളത്തിലേക്ക് മടങ്ങിയെത്താന്‍ മൂന്ന് മാസമെങ്കിലുമെടുക്കും. പരിക്കേറ്റ ലെഫ്റ്റ് ബാക്ക് ഐബന്‍ഭ ദോലിങ്ങും കളത്തിനു പുറത്താണ്. ഇന്ന് രാത്രി എട്ട് മണിക്കാണ് മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT