Kerala Blasters strengthen defense with Senegalese defender Umar Baaye Kerala Blasters/x
Sports

പ്രതിരോധക്കോട്ട കാക്കാൻ സെനഗൽ താരമെത്തി; ഉമർ ബായെ കേരള ബ്ലാസ്റ്റേഴ്‌സിൽ

31 കാരനായ ഈ സെൻ്റർ ബാക്കിന്റെ വരവോടെ ടീമിന്റെ ബലം വർധിച്ചിട്ടുണ്ട്. ഉമർ ബാ ഉടൻ തന്നെ കൊച്ചിയിലെത്തി ടീമിനൊപ്പം ചേരുമെന്ന് മാനേജ്‍മെന്റ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രതിരോധ നിരയുടെ കരുത്ത് വർധിപ്പിക്കാൻ സെനഗൽ താരം ഉമർ ബായെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി. 31 കാരനായ ഈ സെൻ്റർ ബാക്കിന്റെ വരവോടെ ടീമിന്റെ ബലം വർധിച്ചിട്ടുണ്ട്. ഉമർ ബാ ഉടൻ തന്നെ കൊച്ചിയിലെത്തി ടീമിനൊപ്പം ചേരുമെന്ന് മാനേജ്‍മെന്റ് അറിയിച്ചു.

സ്പെയിനിലെ വിവിധ ക്ലബ്ബുകൾക്കായി ദീർഘകാലം കളിച്ചിട്ടുള്ള ഉമർ, യു.ഇ. സാന്റ് ആൻഡ്രൂ, ഇ.സി. ഗ്രനോളേഴ്സ്, സി.ഇ. എൽ ഹോസ്പിറ്റലെറ്റ്, ഗ്രാമ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെയുള്ള ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ യു.ഇ. വിലാസർ ഡി മാറിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. സെൻട്രൽ ഡിഫൻസിൽ ടീമിന് കൂടുതൽ ആഴം നൽകാൻ ഉമർ ബായുടെ സാന്നിധ്യം സഹായിക്കും.

"പ്രതിരോധനിരയിൽ ടീമിന് മറ്റൊരു ഓപ്ഷൻ നൽകുന്ന സൈനിംഗാണ് ഉമറിന്റേത്. അദ്ദേഹത്തിൻ്റെ സാന്നിധ്യം ഗുണകരമാകും. ഉമറിനെ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നു." കേരളാ ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അഭിക് ചാറ്റർജി വ്യക്തമാക്കി.

Sports news: Kerala Blasters strengthen defense with Senegalese defender Umar Baaye.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 6320 രൂപ കുറഞ്ഞു

തമിഴ്‌നാടിന്റെ 12 വനിതാ രത്‌നങ്ങള്‍, 37-ാമത് ദേവി അവാര്‍ഡുകള്‍ സമ്മാനിച്ചു

ഡ്രൈ ഡേയിലും കൈയില്‍ സാധനം കിട്ടും; എഴുപത്തിയഞ്ചുകാരന്‍ എക്സൈസ് പിടിയില്‍

നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി; പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകള്‍ ഇങ്ങനെ

SCROLL FOR NEXT