​ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ആഹ്ലാദ പ്രകടനം; image credit/ indian super league 
Sports

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈയെ തകര്‍ത്തു; ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം 

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴേ്‌സിന് ഉജ്ജ്വല ജയം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ എഫ്‌സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴേ്‌സിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുംബൈ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 

ആദ്യ പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകളും നേടിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11-ാം മിനിറ്റില്‍ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസും ഇന്‍ജുറി ടൈമില്‍ (45+5) ക്വാമ പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്.

ഇടതു പാര്‍ശ്വത്തില്‍നിന്ന് എതിര്‍താരത്തെ മറികടന്ന് ബോക്‌സിനുള്ളിലേക്ക് കടന്ന പെപ്ര നല്‍കിയ പന്ത് ബാക്ക് ഹീലിലൂടെ ഗോള്‍ മുഖത്തേക്ക് മാറ്റി പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുംബൈ ഗോളിയുടെ കാലിനിടയിലൂടെ ഡയമന്റകോസ് വലയിലാക്കുകയായിരുന്നു. ദ്രിമിത്രിയോസിന്റെ അസിസ്റ്റില്‍നിന്നാണ് പെപ്രയുടെ ഗോള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

ആഴ്ചയിൽ എത്ര തവണ തലമുടി കഴുകണം?

​മഞ്ഞൾ പെട്ടെന്ന് കേടുവരാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

ഹോര്‍മൂസിലേക്ക് കൂടുതല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍; എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കും

'കിടിലൻ കാരക്ടർ ഇൻട്രോ'; പാപ്പനും പിള്ളേരും പൊട്ടിച്ചിരിപ്പിച്ചോ ? 'ആട് 3' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT