സാലി സാംസൺ (Kerala Cricket Team) x
Sports

ഒമാൻ ടീമിനെതിരെ ടി20 കളിക്കാൻ കേരള ടീം; സാലി സാംസൺ ക്യാപ്റ്റൻ

ഈ മാസം 22 മുതൽ 25 വരെ മൂന്ന് മത്സരങ്ങളാണ് ടീം കളിക്കുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒമാൻ ദേശീയ ടീമുമായി ടി20 ക്രിക്കറ്റിൽ പരിശീലന മത്സരം കളിക്കാൻ കേരളം. ഈ മാസം 22 മുതൽ 25 വരെ മൂന്ന് മത്സരങ്ങളാണ് ടീം കളിക്കുക. കേരള ടീമിനെ സഞ്ജു സാംസണിന്റെ സഹോദരൻ സാലി സാംസൺ നയിക്കും. കേരള ക്രിക്കറ്റ് ലീ​ഗിൽ ഇത്തവണ കിരീടം നേടിയ കൊച്ചി ബ്ലു ടൈ​ഗേഴ്സിനെ കിരീട നേട്ടത്തിലേക്ക് നയിച്ച മികവാണ് സാലിക്ക് നായക സ്ഥാനത്തേക്ക് വഴി തുറന്നത്.

പരിശീലന ക്യാംപ് തൊടുപുഴ കെസിഎ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. 20നു കൊച്ചിയിൽ നിന്നു ടീം ഒമാനിലേക്ക് യാത്ര തിരിക്കും.

ടീം: സാലി വിശ്വനാഥൻ (ക്യാപ്റ്റൻ), കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, അജ്നാസ് എം, വിനൂപ് എസ് മനോഹരൻ, അഖിൽ സ്കറിയ, സിബി പി ​ഗിരീഷ്, അൻഫൽ പിഎം, കൃഷ്ണദേവൻ ആർജെ, ജെറിൻ പിഎസ്, രാഹുൽ ചന്ദ്രൻ, സിജോമോൻ ജോസഫ്, മുഹമ്മദ് ആഷിക്, ആസിഫ് കെഎം, അബ്​ദുൽ ബാസിത് പിഎ, അർജുൻ എകെ, അജയഘോഷ് എൻഎസ്.

Kerala Cricket Team: The Kerala team will be led by Sanju Samson's brother, Saly Samson.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

'രക്ഷപ്പെടുത്തണം, എങ്ങനെയെങ്കിലും വന്നേ പറ്റൂ'; അങ്ങനെ മീര ആ സിനിമയില്‍ നായികയായി; സത്യന്‍ അന്തിക്കാട് പറയുന്നു

SCROLL FOR NEXT