kerala football team x
Sports

മേഘാലയയെ തൂക്കിയെറിഞ്ഞു! കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ

കേരളം 4 കളി 10 പോയിന്റ്

Author : സമകാലിക മലയാളം ഡെസ്ക്

ദിസ്പുർ: മേഘാലയയെ തകർത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് കേരളം ജയിച്ചു കയറിയത്. നാല് കളിയിൽ നിന്നു 10 പോയിന്റുകളുമായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. കേരളത്തിനായി മുഹമ്മദ് സിനാൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സൽ എന്നിവരാണ് വല ചലിപ്പിച്ചത്.

കളി തുടങ്ങി 37ാം മിനിറ്റിൽ കേരളം ലീഡെടുത്തു. മുഹമ്മദ് സിനാനാണ് ​ഗോൾ സമ്മാനിച്ചത്. ഫ്രീകിക്കിൽ നിന്നാണ് ​ഗോൾ വഴി തെളിഞ്ഞത്. കിക്കെടുത്ത വി അർജുൻ ബോക്സിനുള്ളിൽ കാത്തു നിന്ന സിനാനിലേക്ക് പന്തെത്തിച്ചു. താരം ഹെഡ്ഡറിലൂടെ ​പന്ത് വലയിലിട്ടു. പിന്നീട് രണ്ട് ​ഗോളുകളും വന്നത് രണ്ടാം പകുതിയിൽ.

79ാം മിനിറ്റിൽ ഇടതു വിങിൽ നിന്നു ജി സഞ്ജുവിന്റെ പാസ്. റിയാസ് അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. പിന്നീട് ആറ് മിനിറ്റിനുള്ളിൽ മൂന്നാം ​ഗോളും വന്നു. 85ാം മിനിറ്റിൽ ബോക്സിൽ വച്ച് ദിൽഷാ​ദിന്റെ കാലിൽ തട്ടി പന്ത് നേരെ അജ്സലിലേക്ക്. താരത്തിന്റെ ഷോട്ട് കൃത്യം വലയിൽ.

മറുഭാ​ഗത്ത് ​ഗോൾ മടക്കാനുള്ള ശ്രമം മേഘാലയ നടത്തുന്നുണ്ടായിരുന്നു. എന്നാൽ കേരളം പ്രതിരോധം കടുപ്പിച്ച് അതെല്ലാം വിഫലമാക്കി.

kerala football team advanced to the quarterfinals of the Santosh Trophy by crushing Meghalaya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം