Vijay Merchant Trophy file
Sports

2 അർധ സെഞ്ച്വറികൾ, ആന്ധ്രയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്

വിജയ് മർച്ചന്റ് ട്രോഫി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഗ്വാളിയോർ: 16 വയസിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ ആന്ധ്രയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിശാൽ ജോർജിന്റെയും അർജുന്റെയും ഇന്നിങ്സുകളാണ് കേരളത്തിന് കരുത്ത് പകർന്നത്.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 18 റൺസെടുത്ത ദേവർഷിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും വിശാൽ ജോർജും അർജുനും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 109ൽ നിൽക്കെ 57 റൺസെടുത്ത വിശാൽ ജോർജ് പുറത്തായി. തുടർന്നെത്തിയ അഭിനവ് അക്കൗണ്ട് തുറക്കാതെ മടങ്ങി.

മറുവശത്ത് ഉറച്ചുനിന്ന അർജുൻ, ആരോൺ അലക്സുമായി ചേർന്ന് 77 റൺസ് കൂടി കൂട്ടിച്ചേർത്തു. അർജുൻ 72ഉം ആരോൺ അലക്സ് 49ഉം റൺസ് നേടി പുറത്തായി. കളി നിർത്തുമ്പോൾ 11 റൺസോടെ കാർത്തിയും മൂന്ന് റൺസോടെ ശ്രീഹരി പ്രസാദുമാണ് ക്രീസിൽ. ആന്ധ്രയ്ക്ക് വേണ്ടി വിജയ് കുമാ‍‍ർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Steady Batting Lifts Kerala to a Competitive Score vs Andhra in Vijay Merchant Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

'റോഹിങ്ക്യകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്തു'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ബംഗ്ലാദേശില്‍ വീണ്ടും കലാപം, മുഹമ്മദ് യൂനുസിന്റെ വീടും ഗ്രാമീണ്‍ ബാങ്ക് ശാഖകളും തീവെച്ചു നശിപ്പിച്ചു; ധാക്കയില്‍ 565 പേർ അറസ്റ്റില്‍

ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്

മരണപ്പുല: ആർക്കൊക്കെ എത്ര ദിവസം?, ക്ഷേത്രപ്രവേശനം എപ്പോൾ?, ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാം