മുഹമ്മദ് അസ്ഹറുദ്ദീൻ ഫെയ്സ്ബുക്ക്
Sports

മുഹമ്മദ് അസ്ഹറുദ്ദീന് അര്‍ധ സെഞ്ച്വറി; 300 റണ്‍സിന് അരികെ കേരളം

രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ കേരളം പൊരുതുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ രണ്ടാം ദിനത്തിലും കേരളത്തിന്റെ കരുതലോടെയുള്ള ബാറ്റിങ്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെന്ന നിലയില്‍.

85 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനും 28 റണ്‍സുമായി സല്‍മാന്‍ നിസാറും ബാറ്റിങ് തുടര്‍ന്ന് പോരാട്ടം ഗുജറാത്ത് ക്യാമ്പിലേക്ക് നയിക്കുന്നു. പിരിയാത്ത ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 87 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.

4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ കേരളത്തെ മിന്നും ബാറ്റിങ്ങുമായി മുന്നോട്ടു നയിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടാം ദിനത്തില്‍ തുടക്കം തന്നെ പുറത്തായി. 195 പന്തുകള്‍ പ്രതിരോധിച്ച് സച്ചിന്‍ 69 റണ്‍സെടുത്തു.

അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന എന്നിവര്‍ 30 വീതം റണ്‍സെടുത്തു പൊരുതി നിന്നു. മൂവരും ആദ്യ ദിനത്തില്‍ തന്നെ പുറത്തായിരുന്നു. വരുണ്‍ നായനാരാണ് (10) പുറത്തായ മറ്റൊരു കേരള താരം.

ഗുജറാത്തിനായി അസന്‍ നഗ്വാസ്വല്ല രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രവി ബിഷ്‌ണോയ്, പ്രിയജിത് സിങ് ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

'നവാസ് മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിട്ടില്ല, ഒരുപാട് നാള്‍ ഉറങ്ങിയില്ല; മനസ് ഇടുങ്ങിയ അവസ്ഥ'; ഉള്ളുനീറി നിയാസ് ബക്കര്‍

'ചെകുത്താൻ ഉപയോ​ഗിക്കുന്ന ഇന്റർനെറ്റാണ് ദ്രോഹകരം; കരയുമ്പോൾ കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന അമ്മമാരുണ്ട്, അത് നല്ല ശീലമല്ല'

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം