Khushdil Shah x
Sports

3 ഓവറില്‍ 50 റണ്‍സ്! ഷഹീന്‍ അഫ്രീദി അടക്കം എല്ലാവര്‍ക്കും കിട്ടി; തല്ലിപ്പഴുപ്പിച്ച് ഖുഷ്ദില്‍ ഷാ (വിഡിയോ)

വെറും 14 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 44 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാക് താരം ഖുഷ്ദില്‍ ഷാ വല്ലപ്പോഴും മാത്രം ദേശീയ ടീമില്‍ എത്തുന്ന താരമാണ്. കഴിഞ്ഞ ദിവസം താരം പിഎസ്എല്ലില്‍ അവിശ്വസനീമായൊരു വിജയത്തിലേക്ക് ടീമിനെ എത്തിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചു. അതും ഷഹീന്‍ അഫ്രീദി അടക്കമുള്ള ബൗളര്‍മാര്‍ക്കെതിരെ കടന്നാക്രമണം നടത്തിയാണ് താരം ടീമിനെ ജയത്തിലെത്തിച്ചത്.

കറാച്ചി കിങ്‌സ് താരമാണ് ഖുഷ്ദില്‍. ലാഹോര്‍ ഖലന്തേഴ്‌സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ അവിശ്വസനീയ ബാറ്റിങ്. വെറും 14 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം ഖുഷ്ദില്‍ അടിച്ചെടുത്തത് 44 റണ്‍സ്. ഒരു ഘട്ടത്തില്‍ തോല്‍ക്കുമെന്നു തോന്നിച്ച പോരാട്ടം കറാച്ചി താരത്തിന്റെ മികവില്‍ സ്വന്താക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഖലന്തേഴ്‌സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. 200 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കറാച്ചി കിങ്‌സിനായി ഒരറ്റത്ത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (63) അര്‍ധ സെഞ്ച്വറിയുമായി നിന്നു. എന്നാല്‍ മറുഭാഗത്ത് വിക്കറ്റുകള്‍ കൊഴിയുന്നുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ 146 റണ്‍സിനിടെ 5 വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായിരുന്നു. പിന്നീടാണ് ഖുഷ്ദിലിന്റെ മിന്നല്‍ ആക്രമണം. വെറും 18.4 ഓവറില്‍ ടീം ലക്ഷ്യം കണ്ടു.

ഷഹീന്‍ അഫ്രീദിയേയും ഹാരിസ് റൗഫിനേയും നിലം തൊടീക്കാതെ പറത്തിയാണ് ഖുഷ്ദില്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്. വെറും വലിച്ചടിയായിരുന്നില്ല താരത്തിന്റെ പ്രകടനം. കൃത്യമായ ടൈമിങും നിര്‍ഭയത്വവും പ്രകടമായ ബാറ്റിങാണ് ഗ്രൗണ്ടില്‍ കണ്ടത്. മത്സരത്തില്‍ ടീം 5 വിക്കറ്റ് ജയം സ്വന്തമാക്കി പ്ലേ ഓഫ് പ്രതീക്ഷയും കാത്തു.

Khushdil Shah: Karachi Kings pulled off a thrilling chase to defeat Lahore Qalandars in PSL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

കനത്ത ചൂട്: ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു, ഒഴിവായത് വന്‍അപകടം

സോപ്പ് തേച്ചുള്ള കുളിയിലും വേണം അല്പം ശ്രദ്ധ

എൻഎംഡിസിയിൽ 59 ജൂനിയർ എൻജിനിയർമാരുടെ ഒഴിവുകൾ, ഡിപ്ലോമക്കാർക്ക് അവസരം; മെയ് ആറ് വരെ അപേക്ഷിക്കാം

ജ്യൂസ് കുടിച്ചാൽ ഷുഗർ കൂടുമോ?

SCROLL FOR NEXT