വിഡിയോ സ്ക്രീൻഷോട്ട് 
Sports

കളി കാണാനെത്തിയ കുഞ്ഞ് ഗ്യാലറിയില്‍ നിന്ന് നിലതെറ്റി താഴേക്ക് വീണു; വിഡിയോ 

ട്വന്റി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസ് സ്‌കോട്ട്‌ലാൻഡ് മത്സരത്തിനിടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ട്വന്റി20 ലോകകപ്പിലെ വെസ്റ്റ് ഇന്‍ഡീസ് സ്‌കോട്ട്‌ലാന്‍ഡ് മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വിഡിയോ. മത്സരം കാണാന്‍ എത്തിയ ഒരു കുട്ടി ബാലന്‍സ് നഷ്ടപ്പെട്ട് വീഴുന്നതാണ് വിഡിയോയിലുള്ളത്. ഗാലറിയില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡിന് മുകളിലെ കമ്പിയിലൂടെ പിടിച്ച് നടക്കുമ്പോഴാണ് കുട്ടി താഴേക്ക് വീണത്. 

ഒന്നാം ഇന്നിംഗ്‌സില്‍ സ്‌കോട്ട്‌ലന്‍ഡ് ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. കളി 14-ാം ഓവറില്‍ എത്തിനില്‍ക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലായിരുന്നു സ്‌കോട്ട്‌ലന്‍ഡ്. ഈ സമയം വിക്കറ്റ്കീപ്പര്‍ നിക്കോളാസ് പൂരനിലായിരുന്നു മാധ്യമങ്ങളുടെയടക്കം ശ്രദ്ധ. എന്നാല്‍ നിമിഷനേരം കൊണ്ട് അത് കുട്ടിയിലേക്ക് തിരിഞ്ഞു. കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല എന്ന പ്രതീക്ഷയോടെയാണ് വിഡിയോ കണ്ട പലരും കമന്റുകള്‍ കുറിച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ