Kieron Pollard x
Sports

8 പന്തില്‍ 7 കൂറ്റന്‍ സിക്‌സുകള്‍, 29 ബോൾ 65 റണ്‍സ്; 38ാം വയസിലും പൊള്ളാര്‍ഡിന്റെ ഉള്ളില്‍ ബാറ്റിങ് തീ! (വിഡിയോ)

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 21 പന്തില്‍ അര്‍ധ സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: മുന്‍ വിന്‍ഡീസ് ക്യാപ്റ്റനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കലും പ്രഖ്യാപിച്ച കെയ്‌റന്‍ പൊള്ളാര്‍ഡ് പക്ഷേ തന്റെ സ്‌ഫോടനാത്മക ബാറ്റിങിനു ഇപ്പോഴും കുറവു വന്നിട്ടില്ലെന്നു വീണ്ടും തെളിയിച്ചു. കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം താരം 21 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടു. 29 പന്തില്‍ 65 റണ്‍സ് മൊത്തം അടിച്ചുകൂട്ടുകയും ചെയ്തു.

ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് താരമാണ് പൊള്ളാര്‍ഡ്. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്‌സിനെതിരായ പോരാട്ടത്തിലാണ് താരം കത്തിക്കയറിയത്. 8 കൂറ്റന്‍സിക്‌സുകളും 2 ഫോറും സഹിതമാണ് പൊള്ളാര്‍ഡ് കളം വാണത്. നേരിട്ട എട്ട് പന്തില്‍ ഏഴ് സിക്‌സുകള്‍ തൂക്കിയും പൊള്ളാര്‍ഡ് ശ്രദ്ധേയനായി.

അഞ്ചാമനായി ക്രീസിലെത്തിയ പൊള്ളാര്‍ഡ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരാനുമൊത്ത് മികച്ച കൂട്ടുകെട്ടുയര്‍ത്തി ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചു. പൂരാനും അര്‍ധ സെഞ്ച്വറി നേടി. താരം 38 പന്തില്‍ 52 റണ്‍സെടുത്തു.

ഇരുവരുടേയും ബാറ്റിങ് മികവില്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് അടിച്ചെടുത്തത് 179 റണ്‍സ്. സെന്റ് കിറ്റിസിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നൈറ്റ്‌റൈഡേഴ്‌സിന് 12 റണ്‍സിന്റെ ജയം. 7 കളിയില്‍ ആറ് ജയങ്ങളുമായി ട്രിന്‍ബാഗോ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു.

Kieron Pollard was at his ruthless best as he smashed 65 runs from just 29 balls, completing his half-century in just 21 balls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT