കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം/ഫയല്‍ ചിത്രം 
Sports

കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇനി പഞ്ചാബ് കിങ്‌സ്; താര ലേലത്തിന് മുന്‍പ് പേര് മാറ്റല്‍ പ്രഖ്യാപനം

ഐപിഎല്‍ താര ലേലത്തിന് മുന്‍പ് പുതിയ പഞ്ചാബ് പ്രഖ്യാപിക്കുമെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാഗ്യം തേടി കിങ്‌സ് ഇലവന്‍ പഞ്ചാബ് പേര് മാറ്റുന്നു. പഞ്ചാബ് കിങ്‌സ് എന്നാവും 2021 ഐപിഎല്‍ സീസണില്‍ ടീമിന്റെ പേര്.

ഐപിഎല്ലില്‍ രണ്ട് ടീമുകളാണ് ഇതിന് മുന്‍പ് പേര് മാറ്റിയത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നത് ഡല്‍ഹി ക്യാപിറ്റല്‍ ആയപ്പോള്‍, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ് എന്നാക്കി ഒടുവിലത്തെ എസ് എടുത്ത് കളഞ്ഞു. 

ഏതാനും നാളുകളായി പേര് മാറ്റ ചര്‍ച്ചകള്‍ പഞ്ചാബ് ടീമില്‍ സജീവമായിരുന്നു. ഐപിഎല്‍ താര ലേലത്തിന് മുന്‍പ് പുതിയ പഞ്ചാബ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫെബ്രുവരി 18നാണ് താര ലേലം. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു പഞ്ചാബ്. 

2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്കായിട്ടില്ല. 2015ല്‍ റണ്ണേഴ്‌സ് അപ്പായതാണ് അവരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതുവരെ രണ്ട് വട്ടം മാത്രമാണ് പഞ്ചാബ് ഐപിഎല്ലില്‍ നോക്കൗട്ട് ങഘട്ടം കടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT