ഫോട്ടോ: ട്വിറ്റർ 
Sports

വില്ല്യംസന് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ കിവികള്‍ക്ക് നേരിയ ലീഡ്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു നേരിയ ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ക്കായി. നേരത്തെ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 310 റണ്‍സെടുത്തിരുന്നു. ഏഴ് റണ്‍സ് ലീഡാണ് കിവികള്‍ സ്വന്തമാക്കിയത്. 

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ബംഗ്ലാദേശ് ആരംഭിച്ചു. മൂന്നാം ദിനം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സെന്ന നിലയില്‍. നിലവില്‍ ആതിഥേയര്‍ക്ക് 12 റണ്‍സ് ലീഡ്. 14 റണ്‍സുമായി ഓപ്പണര്‍ സാകിര്‍ ഹസനും അഞ്ച് റണ്ണുമായി സഹ ഓപ്പണര്‍ മഹ്മുദുല്‍ ഹസന്‍ ജോയിയും ക്രീസില്‍. 

നേരത്തെ കെയ്ന്‍ വില്ല്യംസന്‍ നേടിയ കിടയറ്റ സെഞ്ച്വറിയാണ് കിവീസിനെ രക്ഷിച്ചെടുത്തത്. മുന്‍ നായകന്‍ 205 പന്തില്‍ 104 റണ്‍സെടുത്തു. 11 ഫോറുകള്‍ താരം പറത്തി. 

ഡാരില്‍ മിച്ചല്‍ (41), ഗ്ലെന്‍ ഫിലിപ്‌സ് (42), ക്യാപ്റ്റന്‍ ടിം സൗത്തി (35) എന്നിവരും പിടിച്ചു നിന്നു. മറ്റൊരാളും കാര്യമായി ബാറ്റ് ചെയ്തില്ല. 

ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. മൊമിനുല്‍ ഹഖ് മൂന്ന് വിക്കറ്റുകളും നേടി. ഷൊരിഫുള്‍ ഇസ്ലാം, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT