Sports

കന്നി സെഞ്ച്വറിയുമായി നരെയ്‌ന്റെ വിളയാട്ടം; ആവേശം അടക്കാനാവാതെ ഷാരൂഖ്; രാജസ്ഥാന് ജയിക്കാന്‍ വേണം 224

56 പന്തില്‍ ആറു സിക്‌സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 109 റണ്‍സെടുത്ത നരെയ്‌ന്റെ വെടിക്കെട്ടാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കന്നി സെഞ്ച്വറിയുമായി നരെയ്ന്‍ നിറഞ്ഞാടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോര്‍. 6 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചുകൂട്ടിയത്. 56 പന്തില്‍ ആറു സിക്‌സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 109 റണ്‍സെടുത്ത നരെയ്‌ന്റെ വെടിക്കെട്ടാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

മൂന്നാം ഓവറില്‍ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ നഷ്ടമാകുന്നത്. 21ന് 1 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്തയെ നരെയ്ന്‍ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. രഘുവംശിയും നരെയ്‌നും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 106ല്‍ നില്‍ക്കെ ഇരുവരുടെയും കൂട്ടുകെട്ട് പൊളിച്ചു. കാര്യമായ സംഭാനകള്‍ നല്‍കാതെ ശ്രേയസ് അയ്യരും റസലും മടങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറുവശത്ത് പാറപോലെ ഉറച്ചുനിന്ന നരെയ്ന്‍ ബൗണ്ടറികളും സിക്‌സറുകളുമായി സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 17ാം ഓവറിലെ മൂന്നാം പന്തില്‍ ബോള്‍ട്ടിന് മുന്നില്‍ വീണപ്പോള്‍ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 195. റിങ്കുസിങ്ങും തകര്‍ത്തടിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ റണ്‍സ് നേട്ടം 223 ആയി

രാജസ്ഥാനു വേണ്ടി ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ട്രെന്റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചെഹല്‍ എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന