കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ 
Sports

രണ്ടാമതൊന്ന് ആലോചിക്കാതെ ധോനിക്ക് വേണ്ടി വെടിയേല്‍ക്കാന്‍ തയ്യാര്‍: കെ എല്‍ രാഹുല്‍

അദ്ദേഹത്തിന് വേണ്ടിയാണെങ്കില്‍ കളിക്കാര്‍ മറുത്തൊന്ന് ആലോചിക്കാതെ വെടിയേല്‍ക്കാന്‍ തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ധോനിക്ക് വേണ്ടിയാണെങ്കില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ വെടിയേല്‍ക്കാന്‍ തങ്ങള്‍ തയ്യാറാവുമെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുല്‍. ഒരുപാട് നേട്ടങ്ങള്‍ ധോനി സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് വേണ്ടിയാണെങ്കില്‍ കളിക്കാര്‍ മറുത്തൊന്ന് ആലോചിക്കാതെ വെടിയേല്‍ക്കാന്‍ തയ്യാറാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം, രാഹുല്‍ പറഞ്ഞു. 

ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം എന്റെ പേരിലേക്ക് വരുന്നത് ധോനിയുടെ മുഖമാണ് എന്നും രാഹുല്‍ പറഞ്ഞു. ധോനി ടെസ്റ്റില്‍ നിന്ന് വിരമിച്ച 2014ലെ മെല്‍ബണ്‍ ടെസ്റ്റിലാണ് കെ എല്‍ രാഹുല്‍ അരങ്ങേറ്റം കുറിക്കുന്നത്. 

തന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വിനയം കൈവിടാതെ നിന്ന അദ്ദേഹത്തിന്റെ ശൈലിയാണ് ധോനിയില്‍ നിന്ന് ഞാന്‍ പഠിക്കുന്നത്. തന്റെ ജീവിതത്തില്‍ മറ്റെന്തിനേക്കാളും കൂടുതല്‍ പ്രാധാന്യം ധോനി രാജ്യത്തിന് നല്‍കുന്നു എന്നത് അവിശ്വസനീയമാണെന്നും രാഹുല്‍ പറഞ്ഞു. 

നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് രാഹുല്‍. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനാല്‍ രാഹുലിന് പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യത തെളിയുന്നുണ്ട്. എന്നാല്‍ മധ്യനിരയില്‍ ആണ് രാഹുലിനെ ഇറക്കേണ്ടത് എന്ന വാദങ്ങളും ശക്തമാണ്. 

മൂന്ന് ഐസിസി കിരീടങ്ങളും രാജ്യത്തേക്ക് എത്തിച്ച ഒരേയൊരു ഇന്ത്യന്‍ നായകനാണ് ധോനി. 2007ലെ ടി20 ലോകകപ്പ്, 2011ലെ ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലേക്ക് ധോനി ഇന്ത്യയെ നയിച്ചതിന് ശേഷം മറ്റൊരു ഐസിസി കിരീടത്തില്‍ ഇന്ത്യ തൊട്ടിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

SCROLL FOR NEXT