K L RAHUL ഫയൽ
Sports

കെ എല്‍ രാഹുല്‍ ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍; രോഹിത്തും കോഹ് ലിയും ടീമില്‍, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഉള്‍പ്പെടുന്ന 15 അംഗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും.

പരിക്കേറ്റതിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തിലാണ് കെ എല്‍ രാഹുലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. 2022 നും 2023 നും ഇടയില്‍ 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഗില്ലിന് കഴുത്തിനാണ് പരിക്കേറ്റത്. നവംബര്‍ 30 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി വരെ ടീമിനെ നയിച്ച രോഹിത് ശര്‍മയെ മാറ്റിയാണ് ഗില്ലിനെ സ്ഥിരം ക്യാപ്റ്റനാക്കിയത്. ഏകദിനത്തിലേക്ക് തിരിച്ചുവന്ന ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.

പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ 30 ന് റാഞ്ചിയില്‍ നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ 3 നും 6 നും റായ്പൂരിലും വിശാഖപട്ടണത്തും നടക്കും. മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. വിശ്രമം നല്‍കിയ അക്ഷര്‍ പട്ടേലിന് പകരക്കാരനായാണ് അദ്ദേഹം എത്തിയത്.

ടീം

രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് , വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറല്‍

KL Rahul to lead India vs South Africa, Ruturaj Gaikwad returns to ODI squad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു'; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

അപൂര്‍വ കാഴ്ച; പന്ന ടൈഗര്‍ റിസര്‍വില്‍ 57 കാരി ആന ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്

'മുസ്ലിം ലീഗും ഞാനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നു, കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി'

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു, ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

മണ്ഡല-മകരവിളക്ക്: ശബരിമലയില്‍ ഇതുവരെ ദര്‍ശനത്തിനെത്തിയത് ആറര ലക്ഷം തീര്‍ഥാടകര്‍

SCROLL FOR NEXT