സഞ്ജു സാംസണ്‍ 
Sports

ഒന്‍പത് സിക്‌സ്, നാല് ബൗണ്ടറി; സെഞ്ച്വറിക്ക് അരികെ സഞ്ജുവിനെ വീഴ്ത്തി; കെസിഎല്ലില്‍ ഹാട്രിക് നേട്ടവുമായി അജിനാസ്

46 പന്തുകള്‍ നേരിട്ട സഞ്ജു 89 റണ്‍സെടുത്തു പുറത്തായി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 189 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ സഞ്ജു സാംസണിന്റെ തകര്‍പ്പനടിയാണ് കൊച്ചിയെ മികച്ച സ്‌കോറിലെത്തിച്ചത്. 46 പന്തുകള്‍ നേരിട്ട സഞ്ജു 89 റണ്‍സെടുത്തു പുറത്തായി. ഒന്‍പതു സിക്‌സും നാലും ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടുന്നു. പതിനെട്ടാം ഓവറില്‍ അജിനാസ് ആണ് സഞ്ജുവിനെ വീഴ്ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. 26 പന്തുകളില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ച്വറിയിലെത്തിയത്. ടോസ് നേടിയ തൃശൂര്‍ ടൈറ്റന്‍സ് കൊച്ചിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സഞ്ജു മികച്ച തുടക്കം നല്‍കിയെങ്കിലും മറ്റുള്ളവരില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. സഞ്ജുവിന് പിന്നാലെ 18ാം ഓവറില്‍ തന്നെ പിഎസ് ജെറിന്‍, ആഷിഖ് എന്നിവരെയും പുറത്താക്കിയ അജിനാസ് കെസിഎലിലെ ആദ്യ ഹാട്രിക്ക് വിക്കറ്റ് സ്വന്തമാക്കി.

മുഹമ്മദ് ഷാനു (24), നിഖില്‍ തോട്ടത്ത് (18), സലി സാംസണ്‍ (16), വിനൂപ് മനോഹരന്‍ (അഞ്ച്), പി.എസ്. ജെറിന്‍ പൂജ്യം), മുഹമ്മദ് ആഷിഖ് (പൂജ്യം) എന്നിവരാണു കൊച്ചി നിരയില്‍ പുറത്തായ ബാറ്റര്‍മാര്‍. മൂന്ന് മത്സരങ്ങള്‍ ജയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നാലോവറുകള്‍ പന്തെറിഞ്ഞ അജിനാസ് 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കി. സിബിന്‍ ഗിരീഷും ആനന്ദ് ജോസഫും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

kochi blue tigers vs thrissur titans kerala cricket league match updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

SCROLL FOR NEXT