ഫോട്ടോ: ട്വിറ്റർ 
Sports

രണ്ടാം സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍; ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ

കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്. ടോസ് നേടിയ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ടാം സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. 

ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് ടീം കോമ്പിനേഷനില്‍ വ്യക്തത വരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. മൂന്നാമത് ഇഷാന്‍ കിഷന്‍ കളിക്കും. 

മുഹമ്മദ് ഷമിക്കും ബൂമ്രയ്ക്കും വിശ്രമം

കോഹ് ലിക്കൊപ്പം ബൂമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്കും വിശ്രമം നല്‍കി. ആദ്യ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ജയിച്ചാണ് ഇന്ത്യ വരുന്നത്. 
ഇംഗ്ലണ്ടിന് എതിരായ ആദ്യ സന്നാഹ മത്സരത്തില്‍ ഏഴ് വിക്കറ്റ് ജയത്തിലേക്കാണ് ഇന്ത്യ എത്തിയത്. ഇംഗ്ലണ്ട് മുന്‍പില്‍ വെച്ച 188 റണ്‍സ് ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 24 പന്തില്‍ നിന്ന് 51 റണ്‍സുമായി കെഎല്‍ രാഹുലും 46 പന്തില്‍ നിന്ന് 70 റണ്‍സുമായി ഇഷാന്‍ കിഷനും ഇവിടെ ഇന്ത്യക്ക് വേണ്ടി തിളങ്ങി.

ന്യൂസിലാന്‍ഡിന് എതിരെ അവസാന പന്തില്‍ ജയം പിടിച്ചാണ് ഓസ്ട്രേലിയ വരുന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 158 റണ്‍സ്. ഒരു പന്ത് ശേഷിക്കെയാണ് ഓസ്ട്രേലിയക്ക് ജയം നേടാനായത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

'ചെകുത്താൻ ഉപയോ​ഗിക്കുന്ന ഇന്റർനെറ്റാണ് ദ്രോഹകരം; കരയുമ്പോൾ കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന അമ്മമാരുണ്ട്, അത് നല്ല ശീലമല്ല'

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

കിലോയ്ക്ക് 300 രൂപ കടന്നു; റെക്കോര്‍ഡിട്ട് റബര്‍ വില, കര്‍ഷകര്‍ 'ഹാപ്പി'