വിഡിയോ സ്ക്രീൻ ഷോട്ട് 
Sports

ഫോളോ ഓണിൽ നിന്നു രക്ഷപ്പെട്ടു, 'അയിനാണ്!'... ആഘോഷിച്ച് ഗംഭീര്‍, രോഹിത്, കോഹ്‌ലി (വിഡിയോ)

പിരിയാത്ത 10ാം വിക്കറ്റില്‍ ബുംറ- ആകാശ് സഖ്യം നേടിയത് 39 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. അവസാന വിക്കറ്റില്‍ പൊരുതി നിന്ന ജസ്പ്രിത് ബുംറ- ആകാശ് ദീപ് സഖ്യത്തിന്റെ ബാറ്റിങാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാനുള്ള അവസരവും ഇന്ത്യക്ക് മുന്നില്‍ ഇതോടെ തുറന്നു കിട്ടി.

ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയപ്പോള്‍ ഡ്രസിങ് റൂമിനു പുറത്തെ ഇന്ത്യന്‍ ടീമിന്റെ ആഘോഷവും ശ്രദ്ധേയമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരുടെ ആഘോഷമാണ് ശ്രദ്ധേയമായത്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പിരിയാത്ത പത്താം വിക്കറ്റില്‍ ബുംറ- ആകാശ് സഖ്യം 39 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടുയര്‍ത്തിയാണ് പ്രതിരോധം തീര്‍ത്തത്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇരുവരും പുറത്താകാതെ നില്‍ക്കുന്നു. നിലവില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ് നാലാം ദിനം അവസാനിപ്പിച്ചത്.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സിനു പുറത്തായിരുന്നു. ഇന്ത്യ നിലവില്‍ 193 റണ്‍സ് പിന്നിലാണ്. 27 റണ്‍സുമായി ആകാശ് ദീപും 10 റണ്‍സുമായി ബുംറയും നില്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT