ഫോട്ടോ: ട്വിറ്റർ 
Sports

രാജസ്ഥാനെ നാണംകെടുത്തി കൊല്‍ക്കത്തക്ക് വമ്പന്‍ ജയം; പ്ലേഓഫ് ഉറപ്പിക്കാന്‍ മുംബൈക്ക് വേണ്ടത് 175 റണ്‍സ് ജയം

രാജസ്ഥാന്‍ റോയല്‍സിന് എതിരെ വന്‍ ജയം നേടി പ്ലേഓഫ് കടക്കുന്നതിന് അരികിലെത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിന് എതിരെ വന്‍ ജയം നേടി പ്ലേഓഫ് കടക്കുന്നതിന് അരികിലെത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 171 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ 85 റണ്‍സിന് ഓള്‍ഔട്ടായി. 

86 റണ്‍സിന്റെ ജയം നേടിയതോടെ നെറ്റ്‌റണ്‍റേറ്റ് കൂടുതല്‍ മെച്ചപ്പെടുത്താനും കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞു. 14 കളിയില്‍ നിന്ന് ഏഴ് ജയവും ഏഴ് തോല്‍വിയുമായി 14 പോയിന്റോടെയാണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തിരിക്കുന്നത്. ഇന്നത്തെ കളിയില്‍ മുംബൈ ജയിച്ചാല്‍ അവര്‍ക്കും 14 പോയിന്റ് ആവും. എന്നാല്‍ മുംബൈയേക്കാള്‍ നെറ്റ്‌റണ്‍റേറ്റില്‍ വളരെ മുന്‍പിലാണ് കൊല്‍ക്കത്ത. ഇതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച് കഴിഞ്ഞു. 

കൊല്‍ക്കത്ത ഉയര്‍ത്തിയ വിജയ ലക്ഷ്യത്തിലേക്ക് പൊരുതാന്‍ പോലും രാജസ്ഥാന്‍ തയ്യാറായില്ല. 36 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി പിടിച്ചു നിന്ന രാഹുല്‍ തെവാട്ടിയയാണ് രാജസ്ഥാന്റെ തോല്‍വിയുടെ മാര്‍ജിന്‍ കുറച്ചത്. രാജസ്ഥാന്‍ നിരയില്‍ പിന്നെ രണ്ടക്കം കണ്ടത് ശിവം ദുബെ മാത്രം. 

കൊല്‍ക്കത്തയ്ക്ക് വേണ്ടി ശിവം മവി നാല് വിക്കറ്റും ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് കരുതലോടെയുള്ള തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയക്. ശുഭ്മാന്‍ ഗില്‍ അര്‍ധ ശതകം നേടി. ശിവം മവിയാണ് കളിയിലെ താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം