IPL 2026 Kolkata Knight Riders beat Sunrisers Hyderabad by 7 wickets ipl
Sports

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

നായകൻ അജിൻക്യ രഹാനെയുടെയും അംഗ്കൃഷ് രഘുവംശിയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിന് പരാജപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. നായകൻ അജിൻക്യ രഹാനെയുടെയും അംഗ്കൃഷ് രഘുവംശിയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. ഈ സീസണിൽ കൊൽക്കത്ത നേടുന്ന മൂന്നാമത്തെ വിജയമാണിത്.

നേരത്തെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുക ആയിരുന്നു. കൊൽക്കത്തയുടെ ബൗളിങ് നിര മികച്ച പ്രകടനം പുറത്തെടുത്തത്തോടെ ഹൈദരാബാദിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.

18.2 ഓവറിൽ 165 റൺസിന് ഹൈദരാബാദിന്റെ മുഴുവൻ താരങ്ങളും പുറത്തായി. ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ നിന്നാണ് ഹൈദരാബാദിനെ വരുണും സംഘവും എറിഞ്ഞൊതുക്കിയത്. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി 3 വിക്കറ്റും സുനില്‍ നരെയ്‌ൻ, കാർത്തിക് ത്യാഗി എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്‍ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ കൊൽക്കത്ത തുടക്കം മുതൽ ഹൈദരാബാദിന്റെ ബൗളർമാരെ ആക്രമിച്ചാണ് കളിച്ചത്. അംഗ്കൃഷ് രഘുവംശി 47 പന്തിൽ 59 റൺസും നായകൻ അജിൻക്യ രഹാനെ 36 പന്തിൽ 43 റൺസും നേടി മത്സരം കൊൽക്കത്തയ്ക്ക് അനുകൂലമാക്കി. അവസാന ഓവറുകളിൽ കളത്തിലെത്തിയ റിങ്കു സിങ് 11പന്തിൽ 22 റൺ നേടി ടീമിനെ വിജയത്തിൽ എത്തിച്ചു.

IPL 2026 Kolkata Knight Riders beat Sunrisers Hyderabad by 7 wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

SCROLL FOR NEXT