അജിങ്ക്യ രഹാനെ 
Sports

IPL 2025-സിക്‌സറുകള്‍ പറത്തി രഹാനെ; ഉദ്ഘാടന മത്സരത്തില്‍ ഫിഫ്റ്റി അടിച്ച് നായകന്‍; കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം

25 പന്തില്‍ നിന്നാണ് രഹാനെ അര്‍ധ ശതകം നേടിയത്‌

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) 18ാം സീസണിലെ ആദ്യ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ തകര്‍പ്പന്‍ ഫോമില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും സുനില്‍ നരെയ്‌ന്റെയും വെടിക്കെട്ട് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ആറ് ഓവറില്‍ ടീം അറുപത് റണ്‍സ് കടന്നു.

തുടക്കത്തില്‍ ക്വിന്റണ്‍ ഡികോക്കിനെ ഹേസല്‍ വുഡ് മടക്കിയെങ്കിലും രഹാനെ തകര്‍പ്പന്‍ അടി തുടങ്ങിയതോടെ നരെയ്‌നും അടി തുടങ്ങി. ഡി കോക്ക് അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്ത് പുറത്തായി. 25 പന്തില്‍ നാല് സിക്സറും ആറ് ഫോറും ഉള്‍പ്പെടുന്നതാണ് രഹാനെയുടെ ഫിഫ്റ്റി.

ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവിലെ ചാംപ്യന്‍മാര്‍ എന്ന പകിട്ടോടെയാണ് കൊല്‍ക്കത്ത സ്വന്തം നാട്ടില്‍ ആവേശപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ 18ാം സീസണിലെങ്കിലും മോഹക്കപ്പ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് ബെംഗളൂരുവിന്റെ വരവ്. ബോളിവുഡ് താരം ഷാറുഖ് ഖാന്‍, ദിഷ പഠാനി, ഗായകരായ ശ്രേയ ഘോഷാല്‍, കരണ്‍ ഓജ്‌ല തുടങ്ങിയവര്‍ താരപ്പകിട്ടേറ്റിയ ഉദ്ഘാടനച്ചടങ്ങിനു പിന്നാലെയാണ് മത്സരം ആരംഭിച്ചത്.

നിലവിലെ ചാംപ്യന്‍മാരാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ നടത്തിയാണ് കൊല്‍ക്കത്ത എത്തുന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ മെഗാലേലത്തില്‍ വിട്ടുകളഞ്ഞ ടീം വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയെയാണ് ഇത്തവണ നായകനാക്കിയത്. കഴിഞ്ഞ വര്‍ഷം ടീമിനു മികച്ച തുടക്കം നല്‍കിയ സ്റ്റാര്‍ ഓപ്പണര്‍ ഫില്‍ സോള്‍ട്ട് ഇത്തവണ ബെംഗളൂരുവിലാണ്. പേസ് അറ്റാക്കിന്റെ കുന്തമുനയായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിനെയും ലേലത്തില്‍ കൈവിട്ടു. റിങ്കു സിങ്, ആന്ദ്രെ റസല്‍, റഹ്മാനുല്ല ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍ തുടങ്ങിയ ബാറ്റര്‍മാരാണ് ടീമിന്റെ ബലം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

'നിവിന് മാത്രം എന്തിനാണ് മേൽമുണ്ട് ? ശരീരം പ്രദർശിപ്പിക്കാനുള്ള ആത്മവിശ്വാസക്കുറവോ!'; ചർച്ച

ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം?

ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി'യാകും

SCROLL FOR NEXT