വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ചഹൽ, ആസിഫ്, സഞ്ജു/ പിടിഐ 
Sports

വീണ്ടും നാല് വിക്കറ്റുകള്‍ വീഴ്ത്തി ചഹല്‍ മാജിക്ക്; രാജസ്ഥാന് ജയിക്കാന്‍ 150 റണ്‍സ്

അര്‍ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരുടെ ബാറ്റിങാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാന് മുന്നില്‍ 150 റണ്‍സ് വിജയ ലക്ഷ്യം വച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. 

അര്‍ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരുടെ ബാറ്റിങാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 42 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സുമായി 57 റണ്‍സെടുത്തു. 

ക്യാപ്റ്റന്‍ നിതീഷ് റാണ (22), റഹ്മാനുല്ല ഗുര്‍ബാസ് (18), റിങ്കു സിങ് (16), എന്നിവരാണ് പൊരുതിയ മറ്റു താരങ്ങള്‍. ജാസന്‍ റോയ് (10), ആന്ദ്ര റസ്സല്‍ (10), ശാര്‍ദുല്‍ ഠാക്കൂര്‍ (1), സുനില്‍ നരെയ്ന്‍ (6) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. അനകുല്‍ റോയ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. 

രാജസ്ഥാന് വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയാണ് താരത്തിന്റെ നേട്ടം. ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ പിഴുതു. സന്ദീപ് ശര്‍മ, മലയാളി പേസര്‍ കെഎം ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി