ഫോട്ടോ: ട്വിറ്റർ 
Sports

പ്ലേഓഫ് ഉറപ്പിക്കാന്‍ വമ്പന്‍ ജയം തേടി കൊല്‍ക്കത്ത; ഫിനിഷിങ് ഭംഗിയാക്കാന്‍ സഞ്ജുവും കൂട്ടരും  

ഐപിഎല്‍ പ്ലേഓഫ് ഉറപ്പിക്കുക ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇന്ന് ഇറങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഐപിഎല്‍ പ്ലേഓഫ് ഉറപ്പിക്കുക ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇന്ന് ഇറങ്ങും. രാജസ്ഥാന്‍ റോയല്‍സ് ആണ് എതിരാളികള്‍. രാജസ്ഥാന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ച് കഴിഞ്ഞു. എന്നാല്‍ രാജസ്ഥാന് എതിരെ വലിയ മാര്‍ജിനില്‍ ജയമാണ് കൊല്‍ക്കത്ത ലക്ഷ്യം വയ്ക്കുക. 

12 പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. 13 കളിയില്‍ നിന്ന് മുംബൈക്കും 12 പോയിന്റുണ്ട്. എന്നാല്‍ നെറ്റ്‌റണ്‍റേറ്റിലെ മുന്‍തൂക്കം കാരണം കൊല്‍ക്കത്ത നാലാം സ്ഥാനം പിടിക്കുന്നു. കൊല്‍ക്കത്ത ഇന്ന് രാജസ്ഥാന് എതിരേയും നാളെ ഹൈദരാബാദിന് എതിരെ മുംബൈയും ജയിച്ചാല്‍ നെറ്റ്‌റണ്‍റേറ്റ് ആവും പ്ലേഓഫിലേക്ക് എത്തുന്ന നാലാമത്തെ ടീമിനെ നിര്‍ണയിക്കുക. 

അവസാന മത്സരം ജയിച്ച് അവസാനിപ്പിക്കാനാവും സഞ്ജുവും കൂട്ടരും ലക്ഷ്യമിടുക. റസലും ലോക്കി ഫെര്‍ഗൂസനും കൊല്‍ക്കത്തയ്ക്ക് വേണ്ടി പരിശീലനം നടത്തിയിരുന്നു. ഇത് കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കൂട്ടുന്നതാണ്. 

കൊല്‍ക്കത്തക്കെതിരെ ഇന്ന് രാജസ്ഥാനും മുംബൈക്കെതിരെ നാളെ ഹൈദരാബാദും ചെന്നൈക്കെതിരെ ഇന്ന് പഞ്ചാബും ജയിച്ചാല്‍ നാല് ടീമുകള്‍ക്ക് 12 പോയിന്റ് വീതമാവും. എന്നാല്‍ ഇതിനുള്ള സാധ്യത വിരളമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'

മഞ്ഞളിലെ കുർക്കുമിൻ എന്താണ്? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?

'സ്റ്റാര്‍ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്‌കിന് മറുപടിയുമായി റിലയന്‍സ്

'ചിലര്‍ക്ക് സമരം ചെയ്യണം, ചിലര്‍ക്ക് കടല വിൽക്കണം...'; സിജെപി സമരത്തില്‍ സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ