Krishnamachari Srikkanth apologises to Rohit Sharma for 2011 World Cup snub. file
Sports

'ക്ഷമിക്കണം ബോസ്'; ലോകകപ്പ് ടീമിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കിയത് തെറ്റ്, മാപ്പ് പറഞ്ഞ് മുൻ ബിസിസിഐ സെലക്ടർ

രോഹിത്തിനെ ഒഴിവാക്കിയതിനെക്കുറിച്ചു ഇപ്പോൾ ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2011 ഏകദിന ലോകകപ്പിലെ ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് മുൻ ബിസിസിഐ മുഖ്യ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. ഓൾറൗണ്ടർമാർക്ക് പ്രാധാന്യം നൽകണമെന്ന ടീം മാനേജ്‍മെന്റിന്റെ തീരുമാനം കാരണമാണ് താരത്തിനെ ഒഴിവാക്കിയത്. അന്നത്തെ ധോനി നായകനായ ഇന്ത്യൻ ടീം ലോകകപ്പ് വിജയിക്കുകയും ചെയ്തിരുന്നു. രോഹിത്തിനെ ഒഴിവാക്കിയതിനെക്കുറിച്ചു ഇപ്പോൾ ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇന്നും അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വിഷമമുണ്ട്. കഴിഞ്ഞ വർഷം ഞാൻ രോഹിതിനോട് ക്ഷമ ചോദിച്ചിരുന്നു. അദ്ദേഹത്തെ ഒഴിവാക്കിയത് മനപ്പൂർവ്വമല്ല. ‘ഹാഫ് ഓൾറൗണ്ടർമാരെ’ ടീമിൽ ഉൾപ്പെടുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. അതിന് കൊണ്ടാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത്'' ശ്രീകാന്ത് പറഞ്ഞു.

ഇങ്ങനെ ഒരു തീരുമാനം എടുത്തത് കൊണ്ട് വേൾഡ് കപ്പ് ജയിക്കാൻ നമുക്ക് കഴിഞ്ഞു. ടൂർണമെന്റിലെ മികച്ച താരം ആയി തെരഞ്ഞെടുത്തത് യുവരാജ് സിങിനെ ആയിരുന്നു. ബാറ്റിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

''വീരേന്ദര്‍ സെവാഗ്, സച്ചിൻ, സുരേഷ് റെയ്ന,യൂസഫ് പത്താൻ എന്നിവർ ടൂർണമെന്റിൽ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. രവിചന്ദ്രൻ അശ്വിനെ ടീമിൽ എടുത്തത് ഹർഭജൻ സിങിന്റെ പകരക്കാരനായാണ്. ഒരു ‘ഹാഫ് ഓൾറൗണ്ടർ’ എന്ന രീതിയിലാണ് യൂസഫ് പത്താനെ ടീമിൽ ഉൾപ്പെടുത്തിയത്. പക്ഷെ, 2011 ലോകകപ്പിൽ കളിക്കാൻ രോഹിത്തിന് മതിയായ കഴിവുണ്ടായിരുന്നു'' അദ്ദേഹം വ്യക്തമാക്കി.

Krishnamachari Srikkanth apologises to Rohit Sharma for 2011 World Cup snub.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനാകില്ല; ജനാധിപത്യത്തെ അപകടത്തിലാക്കുന്നു'; മമതയ്‌ക്കെതിരെ സുപ്രീം കോടതി

അറബിക് റെസ്റ്ററന്റുകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം; എന്‍ഐഎക്ക് കത്ത് നല്‍കി ബിജെപി

ഇനി കാണാൻ ഇരിക്കുന്നത് 'തല'യുടെ വിളയാട്ടം; നാളെ ധോനി കളിച്ചേക്കും, സഞ്ജുവിന് പുതിയ റോൾ

വെന്തുരുകി പാലക്കാട്; ചൂട് 41.1°C കടന്നു; പുനലൂര്‍ രണ്ടാമത്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

3,400 കോടി ദിർഹത്തിന്റെ പദ്ധതി, 42 കിലോമീറ്റർ ദൂരം; ദുബായ് മെട്രോയുടെ ഗോൾഡ് ലൈൻ പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT