ഇന്ത്യ x
Sports

കുല്‍ദീപും ദുബെയും യുഎഇയെ എറിഞ്ഞ് വീഴ്ത്തി, 57 റണ്‍സിന് ഓള്‍ ഔട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാകപ്പ് ടി20 ക്രിക്കറ്റില്‍ ആദ്യമത്സരത്തില്‍ യുഎഇയെ എറിഞ്ഞൊതുക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ 13.1 ഓവറില്‍ ഓള്‍ ഔട്ടായി. ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടി കുല്‍ദീപ് യാദവും 3 വിക്കറ്റുകള്‍ ശിവം ദുബെയും തിളങ്ങി.

ഇന്നിങ്‌സ് തുടങ്ങി 26 റണ്‍സെടുക്കുന്നതിനിടെ യുഎഇയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 17 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത അലിഷന്‍ ഷറഫുദിനാണ് ആദ്യം പുറത്തായത്. ബുംറ എറിഞ്ഞ മൂന്നാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്താകല്‍. പിന്നീട് തൊട്ടടുത്ത ഓവറില്‍ യുഎഇക്ക് രണ്ടാം വിക്കറ്റും നഷ്ടമായി മുഹമ്മദ് ഷൊഹൈബി(2)ന്റെ വിക്കറ്റെടുത്ത് വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രു നല്‍കിയത്. പിന്നീട് 47 ന് 3, 48 ന് 4, 50ന് 5 എന്നിങ്ങനെ തുടങ്ങി കൂട്ടത്തകര്‍ച്ചയിലേക്ക് യുഎഇ വീണു.

ക്യാപ്റ്റന്‍ മുഹമ്മദസ് വസീം(19), ഹര്‍ഷിത് കൗശിക്(2), ആസിഫ് ഖാന്‍(2),സിമ്രാന്‍ജീത്ത് സിങ്(1),ധ്രുവ് പരശര്‍(1), ജുനൈദ്(0), ഹൈദര്‍ അലി(1) എന്നിങ്ങനെ വിക്കറ്റുകള്‍ വീണു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും ശിവം ദുബെ 3 വിക്കറ്റുകളും നേടിയപ്പോള്‍ ബുംറയും അക്ഷര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഒന്ന് വീതം വിക്കറ്റുകള്‍ നേടി.

Kuldeep and Dubey bowled out UAE, all out for 57 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ