Kuldeep Yadav x
Sports

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ രണ്ടാം പോരില്‍ സ്പിന്നര്‍ കളിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ഹൊബാര്‍ട്ട്: ഇന്ത്യയുടെ ടി20 ടീമില്‍ നിന്നു സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഇന്ത്യന്‍ എ ടീമിന്റെ രണ്ടാം ചതുര്‍ദിന പോരാട്ടത്തില്‍ കുല്‍ദീപ് കളിക്കും. ഇതിനായാണ് താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു റിലീസ് ചെയ്തത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി താരത്തിനു റെഡ് ബോള്‍ ക്രിക്കറ്റില്‍ മതിയായ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഒരു മത്സരമാണ് താരം കളിച്ചത്. ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചിരുന്നു.

കുല്‍ദീപ് യാദവിനു പകരം മറ്റൊരു താരത്തെ ടി20 ടീമിലേക്ക് വിളിക്കേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ പോരാട്ടം ജയിച്ചാണ് നില്‍ക്കുന്നത്. ഋഷഭ് പന്താണ് ഇന്ത്യ എ ടീം ക്യാപ്റ്റന്‍.

Kuldeep Yadav has been released from India's T20I squad against Australia on Sunday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി കുടിശ്ശിക ഉണ്ടോ?, വന്‍ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒക്ടോബര്‍ 31 വരെ

മഴ ശക്തം: എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Today's Rashi Phalam August 08 | സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ പുരോഗതി, ചർച്ചകൾ അനുകൂലമാകും

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍