Kuldeep Yadav Returns To International Cricket With four wicket image credit: AP
Sports

13 പന്തില്‍ നിന്ന് 4 വിക്കറ്റ്; അശ്വിനെ മറികടന്ന് കുല്‍ദീപ്, ചരിത്രനേട്ടത്തിന് അര്‍ഷ്ദീപിന് ഇനിയും കാത്തിരിക്കണം

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ 13 പന്തില്‍ നിന്ന് 4 വിക്കറ്റുകള്‍ വീഴ്ത്തി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കുല്‍ദീപ് യാദവ്.

സമകാലിക മലയാളം ഡെസ്ക്

ദുബായ്:ഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ 13 പന്തില്‍ നിന്ന് 4 വിക്കറ്റുകള്‍ വീഴ്ത്തി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കുല്‍ദീപ് യാദവ്. ആദ്യ ഓവറില്‍ വിക്കറ്റ് ഒന്നും ലഭിച്ചില്ലെങ്കിലും രണ്ടാമത്തെ ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് കുല്‍ദീപ് മടങ്ങി വരവ് ആഘോഷിച്ചത്. 14-ാം ഓവര്‍ എറിഞ്ഞ കുല്‍ദീപ് ഹൈദര്‍ അലിയെ പുറത്താക്കിയതോടെ യുഎഇ വെറും 57 റണ്‍സിന് പുറത്തായി. ഇന്ത്യ 4.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു.

2017ലാണ് കുല്‍ദീപ് ടി20യില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ന് നാലുവിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ ടി20യിലെ വിക്കറ്റ് വേട്ടയില്‍ ആര്‍ അശ്വിനെ മറികടന്നിരിക്കുകയാണ് കുല്‍ദീപ്. അശ്വിന്‍ തന്റെ ടി20 കരിയറില്‍ 72 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. യുഎഇയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് കുല്‍ദീപിന്റെ അക്കൗണ്ടില്‍ 69 വിക്കറ്റുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 41 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റുകള്‍ കുല്‍ദീപിന്റെ പേരിലുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലും കുല്‍ദീപ് ടീം ഇന്ത്യയുടെ ഭാഗമാണ്.

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അര്‍ഷ്ദീപ് സിങ് ആണ്. ഇടംകൈയ്യന്‍ പേസര്‍ക്ക് 99 വിക്കറ്റുകള്‍ ഉണ്ട്. യുഎഇയ്ക്കെതിരായ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നെങ്കില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറാകാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.

96 വിക്കറ്റുകളുമായി യുസ്വേന്ദ്ര ചഹല്‍ ആണ് അദ്ദേഹത്തിന് തൊട്ടുപിന്നില്‍. 2024 മുതല്‍ ലെഗ് സ്പിന്നര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. ഹര്‍ദിക് പാണ്ഡ്യ (94), ജസ്പ്രീത് ബുംറ (90) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. നേടി. ഭുവനേശ്വര്‍ കുമാറും ബുംറയ്ക്കൊപ്പം നാലാം സ്ഥാനം പങ്കിടുന്നു. കുല്‍ദീപ് അഞ്ചാം സ്ഥാനത്താണ്.

Kuldeep Yadav Returns To International Cricket With four wicket, Overtakes R Ashwin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT