​ഗോൾ നേട്ടമാഘോഷിക്കുന്ന റയൽ മാഡ്രിഡ് താരങ്ങൾ (Kylian Mbappe) x
Sports

എംബാപ്പെ, മിലിറ്റാവോ ഗോളുകള്‍; അപരാജിതം റയല്‍ മാഡ്രിഡ്

തുടരെ അഞ്ച് ജയങ്ങളുമായി ഷാബി അലോണ്‍സോയുടെ സംഘം തലപ്പ് തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: തുടരെ അഞ്ച് ജയങ്ങളുമായി സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ കുതിപ്പ്. ഇന്നലെ എസ്പാന്യോളിനെ സ്വന്തം തട്ടകത്തില്‍ അവര്‍ 2-0ത്തിനു വീഴ്ത്തി. പുതിയ പരിശീലകന്‍ ഷാബി അലോണ്‍സോയ്ക്കു കീഴിലും അവര്‍ മികവോടെ കുതിക്കുന്നു. 15 പോയിന്റുമായി റയല്‍ തലപ്പത്ത് തുടരുന്നു.

കിലിയന്‍ എംബാപ്പെ, എഡര്‍ മിലിറ്റാവോ എന്നിവരുടെ ഗോളുകളാണ് ടീമിന് സുരക്ഷിത വിജയം സമ്മാനിച്ചത്. കളിയുടെ 22ാം മിനിറ്റില്‍ മിലിറ്റാവോയാണ് ലീഡ് സമ്മാനിച്ചത്. എംബാപ്പെ ഗോള്‍ 47ാം മിനിറ്റിലും വന്നു.

മറ്റ് മത്സരങ്ങളില്‍ സെവിയ്യ 2-1നു അലാവസിനെ വീഴ്ത്തി. ജിറോണയെ ലെവാന്റെ എവേ പോരില്‍ 0-4നു തകര്‍ത്തു. വിയ്യാറല്‍, റയല്‍ ബെറ്റിസ് ടീമുകളും ജയം തൊട്ടു. വിയ്യാറല്‍ 2-1നു ഒസാസുനയേയും ബെറ്റിസ് റയല്‍ സോസിഡാഡിനെ 3-1നുമാണ് പരാജയപ്പെടുത്തിയത്. വലന്‍സിയ 2-0ത്തിനു അത്‌ലറ്റിക്കോ ബില്‍ബാവോയെ വീഴ്ത്തി.

Kylian Mbappe: Real Madrid continued their dominant La Liga run, securing a 2-0 victory against Espanyol.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

നിര്‍ജ്ജലീകരണമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം ഉടന്‍ |Dhanalekshmi DL 29 lottery result

പതിനായിരം രൂപ കൈയിൽ ഉണ്ടോ?, 2040ൽ കോടീശ്വരനാകാം; ചെയ്യേണ്ടത് ഇത്രമാത്രം

കോണ്‍ഗ്രസിന് കോടതിയും പൊലീസും ഇല്ല; പരാതി അപ്പോള്‍ തന്നെ കൈമാറി; രാഹുല്‍ വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെന്ന് സണ്ണി ജോസഫ്

SCROLL FOR NEXT