കിലിയന്‍ എംബാപ്പെ എപി
Sports

'കിളിയേ... കിളിയേ (കിലിയൻ... കിലിയൻ)... ആരാടാ അഡ്മിൻ!'- ഫിഫ ലോകകപ്പ് പേജും മലയാളി കൊണ്ടുപോയി (വീഡിയോ)

'കിളിയേ കിളിയേ' എന്ന ​ഗാനത്തിന്റെ റീമിക്സ് ബിജിഎമ്മാക്കി കിലിയൻ എംബാപ്പെയുടെ ലോകകപ്പ് പ്രകടനം

Author : സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ഫിഫയുടെ സാമൂഹിക മാധ്യമ പേജ് ഇപ്പോൾ ഫുൾ മലയാളീകരിച്ച മട്ടാണെന്നു ആരാധകർ. സം​ഗതി സത്യമാണെന്നു ഫിഫ ലോകകപ്പിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പോയാൽ മനസിലാകും. 1983ൽ ഇറങ്ങിയ 'ആ രാത്രി' എന്ന സിനിമയിലെ എസ് ജാനകി പാടിയ 'കിളിയേ കിളിയേ' എന്ന ​ഗാനത്തിന്റെ റീമിക്സ് ബിജിഎമ്മാക്കി കിലിയൻ എംബാപ്പെയുടെ ലോകകപ്പ് പ്രകടനമാണ് ഫിഫ റീലാക്കി ഇട്ടത്.

കിലിയൻ എംബാപ്പെയുടെ ആദ്യ പേരിനോടു സാമ്യമുള്ളതാണ് ഫിഫ ഈ പാട്ട് തിരഞ്ഞെടുക്കാൻ കാരണം. 'കിളിയേ... കിളിയേ അല്ല കിലിയൻ... കിലിയൻ ആണ്' എന്ന കുറിപ്പോടെയാണ് അവർ വീഡിയോ ചെയ്തിരിക്കുന്നത്. എന്തായാലും സം​ഗതി കേറി ഹിറ്റായിട്ടുണ്ട്. റീൽസ്‍ ഇന്ത്യ എന്ന ഹാഷ്ടാ​ഗുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ മലയാളികളുടെ കമന്റ് പൂരമാണ് ഇൻബോക്സ് നിറയെ. അളിയാ നാട്ടിലെവിടെയാ, എടാ എടാ.. ആരാടാ അഡ്മിൻ സത്യം പറഞ്ഞോ.. കുന്നംകുളംകാരൻ കുട്ടാപ്പി അല്ലെ, എടാ അഡ്മിനെ നീ മലയാളി അല്ലേട...., ഇവർ ഇപ്പൊ ഫുൾ മലയാളം ആയിക്കണല്ലോ. ...., അല്ല ഗഡിയേ നാട്ടിൽ എവിടെയാ?, മലപ്പുറത്ത് നിന്ന് ആരോ അഡ്മിൻ പാനലിൽ കേറിയിട്ടുണ്ട്... തുടങ്ങി നിരവധി കമന്റുകളാണ് പച്ച മലയാളത്തിൽ വീഡിയോക്ക് താഴെ വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21