ലാസ് പല്‍മാസ്- സെവിയ്യ പോരില്‍ നിന്ന് എക്സ്
Sports

ലാലിഗ തുടങ്ങി, ആദ്യ നാലില്‍ മൂന്ന് പോരാട്ടത്തിനും സമനിലപ്പൂട്ട്

സ്പാനിഷ് ലാ ലിഗയുടെ പുതിയ സീസണില്‍ ജയ തുടക്കമിട്ട് സെല്‍റ്റ വിഗോ

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാലിഗ സീസണിനു തുടക്കം. ആദ്യ നാല് മത്സരങ്ങളില്‍ മൂന്നും സമനിലയില്‍ അവസാനിച്ചുവെന്നതാണ് സീസണ്‍ തുടക്കത്തിന്റെ സവിശേഷത. സെല്‍റ്റ വിഗോ മാത്രമാണ് സീസണിലെ ആദ്യ മത്സരം ജയിച്ചു തുടങ്ങിയത്.

ലാസ് പല്‍മാസ്- സെവിയ്യ

സെവിയ്യക്കെതിരെ സ്വന്തം തട്ടകത്തില്‍ ലാസ് പല്‍മാസ് സമനില പിടിച്ചെടുത്തു. 25ാം മിനിറ്റില്‍ അലക്‌സ് സുവാരസിന്റെ സെല്‍ഫ് ഗോളാണ് സെവിയ്യക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ 42ാം മിനിറ്റില്‍ സെവിയ്യ താരം തങ്കുയ് നിയാന്‍സുവിന്‍റെ ഓണ്‍ ഗോള്‍ വലയിലായതോടെ ലാസ് പല്‍മാസിനു സമനില. രണ്ടാം പകുതിയില്‍ ജുവാന്‍ലു സാഞ്ചസ് സെവിയ്യയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ സാന്ദ്രോ റാമിറസിന്റെ ഗോള്‍ ലാസ് പല്‍മാസിനെ ഒപ്പമെത്തിച്ചു.

റയല്‍ ബെറ്റിസ്- ജിറോണ

റയല്‍ ബെറ്റിസിനെതിരെ ജിറോണ സമനിലയുമായി രക്ഷപ്പെട്ടു. ആറാം മിനിറ്റില്‍ മാര്‍ക്ക് ബര്‍ത്രയാണ് ബെറ്റിസിനു ലീഡ് സമ്മാനിച്ചത്. എന്നാല്‍ 72ാം മിനിറ്റില്‍ ഗബ്രിയേല്‍ മിഷോയ് ജിറോണയ്ക്ക് സമനിലയൊരുക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അത്‌ലറ്റിക്ക് ബില്‍ബാവോ- ഗെറ്റാഫെ

ഒയ്ഹാന്‍ സാന്‍സെറ്റ് ആദ്യ പകുതിയില്‍ നേടിയ ഗോളില്‍ ബില്‍ബാവോയാണ് ലീഡെടുത്തത്. എന്നാല്‍ 64ാം മിനിറ്റില്‍ ക്രിസ്റ്റന്റസ് ഉചെ ഗെറ്റാഫെയെ ഒപ്പമെത്തിച്ചു.

ഗോള്‍ വഴങ്ങി തിരിച്ചടിച്ച് സെല്‍റ്റ

17ാം മിനിറ്റില്‍ കികെ ഗാര്‍ഷിയയെ കുറിച്ച ഗോളില്‍ അലാവസ് മുന്നിലെത്തിയിരുന്നു. എന്നാല്‍ 66ാം മിനിറ്റില്‍ വിലിയോട്ട് സ്വെഡ്ബര്‍ഗ് സെല്‍റ്റയെ ഒപ്പമെത്തിച്ചു. 84ാം മിനിറ്റില്‍ ഇയാഗോ അസ്പാസാണ് വിഗോയ്ക്ക് ആദ്യ പോരില്‍ ജയം സമ്മാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല