മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ താരവും കൗമാര വിസ്മയവുമായ ലമീൻ യമാലും കാമുകിയും പ്രസിദ്ധ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഇനസ് ഗാർസിയയുമായുള്ള പ്രണയ ബന്ധം തകർന്നോ? ഇനസ് പങ്കിട്ട ഏറ്റവും പുതിയ സമൂഹ മാധ്യമ പോസ്റ്റാണ് ഇത്തരമൊരു ചർച്ച ആരാധകർക്കിടയിൽ സജീവമാക്കിയത്. യമാലുമായി പ്രണയത്തിലാകാൻ ഇനസ് തന്റെ മുൻ കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്ന തരത്തിലുള്ള വ്യജ വാർത്തകളും കടുത്ത സൈബർ ആക്രമണവുമായി കുറച്ചു ദിവസമായി അവർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് അവർ പങ്കിട്ട പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
ഇനസ് തന്റെ ഇൻസ്റ്റഗ്രാമിലിട്ട കുറിപ്പാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്- ഈ ആഴ്ച എന്നെ സംബന്ധിച്ച് വളരെ മോശം കാര്യങ്ങളാണ് ഞാൻ കേൾക്കുന്നത്. നിങ്ങളോട് എന്ത് മറുപടി പറയണം എന്നു പോലും എനിക്ക് അറിയില്ല- എന്നാണ് അവർ കുറിച്ചത്. പോസ്റ്റിൽ വ്യക്തമായി കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. 17കാരനുമായി ഇനസ് വേർപിരിഞ്ഞു എന്നു തന്നെയാണ് ആരാധകർ കുറിപ്പ് കണ്ട് ഉറപ്പിക്കുന്നത്.
ഫിഫ ലോകകപ്പിൽ സ്പെയിനിന്റെ മത്സരങ്ങൾ കാണാനും ടീമിനെ പ്രോത്സാഹിപ്പിക്കാനും ഇനസ് ഗാർസിയ പതിവായി ഗാലറിയിലെത്താറുണ്ടായിരുന്നു. ഫൈനലിനു ശേഷം ഗ്രൗണ്ടിലിറങ്ങിയ ഇനസ് ലോകകപ്പ് ട്രോഫിയുമായി യമാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. എന്നാൽ നിലവിലെ അഭ്യൂഹങ്ങളോട് വ്യക്തമായി പ്രതികരിക്കാൻ സ്പാനിഷ് സൂപ്പർ താരമോ കൂട്ടുകാരിയോ തയാറായിട്ടില്ല.
സൈബർ ആക്രമണം
ലമീൻ യമാലുമായുള്ള പ്രണയം പരസ്യമാക്കിയതു മുതൽ വലിയ എതിർപ്പാണ് ഇനസ് നേരിടുന്നത്. ഭാവിയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി വളരാൻ സാധ്യതയുള്ള യമാലിന്റെ പ്രശസ്തി മുതലെടുക്കാനാണ് ഇനസ് ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം. താൻ യമാലിനെ സത്യസന്ധമായി സ്നേഹിക്കുന്നുണ്ടെന്നും ആരോപണങ്ങൾ തെറ്റാണെന്നും ഇനസ് പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവർക്കെതിരെയുള്ള ഓൺലൈൻ അധിക്ഷേപങ്ങൾക്ക് കുറവൊന്നും വന്നില്ല. എന്നാൽ യമാൽ ഇത്തരം സംഭവങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്നു ബാഴ്സലോണയ്ക്കൊപ്പം പുതിയ സീസൺ തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
അതേസമയം യമാലുമായി പിരിയരുതെന്നും ചില ആരാധകർ ഇനസിന്റെ കുറിപ്പിനു താഴെ വന്ന് കമന്റ് ചെയ്യുന്നുണ്ട്. യമാലും ഇനസും തമ്മിൽ പിരിയരുതെന്നു ആഗ്രഹിക്കുന്നു. കഴിഞ്ഞ ആഴ്ച പോലും ഇനസ് യമാലിന്റെ മാതാപിതാക്കൾക്കും സഹോദരനും സമ്മാനങ്ങൾ വാങ്ങിയിരുന്നു. ഇത്ര ആത്മർഥത കാണിച്ച ശേഷം യമാൽ ഇനസിനെ ഉപേക്ഷിക്കുന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ് എന്നാണ് ഒരാൾ കുറിച്ചത്.
ലമീൻ യമാൽ ഈ സുന്ദരിയായ പെൺകുട്ടിയുമായി വേർപിരിഞ്ഞു. ആ ചെറുപ്പക്കാരൻ ചെയ്ത വലിയ തെറ്റാണിത്. ഇത് യമാലിന്റെ കളി മികവിനെ പോലും ബാധിച്ചേക്കും എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates