Coventry City  x
Sports

'9,268' ദിവസത്തിന് ശേഷം ആദ്യ ​ഗോൾ, ആദ്യ ജയം!

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ലംപാർഡിന്റെ കവൻട്രി സിറ്റി നോട്ടിങ്ഹാം ഫോറസ്റ്റിനെ അട്ടിമറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടൻ: 25 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കവൻട്രി സിറ്റി പ്രീമിയർ ലീ​ഗിൽ തങ്ങളുടെ ആദ്യ ​ഗോളടിച്ചു. 25 വർഷത്തിനു ശേഷം അവർ ആദ്യമായി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ ആദ്യ വിജയവും സ്വന്തമാക്കി. മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് കവൻട്രി നോട്ടിങ്ഹാം ഫോറസ്റ്റിനെ അട്ടിമറിച്ചു. ജയ് ഡാസിൽവയാണ് ചരിത്രമെഴുതിയ ​ഗോൾ വേട്ടക്കാരൻ. ഇം​ഗ്ലണ്ട് ഇതിഹാസ താരം ഫ്രാങ്ക് ലംപാർഡിന്റെ പരിശീലന മികവിലാണ് ഈ സീസണിൽ അവർ വീണ്ടും ചാംപ്യൻഷിപ്പിൽ നിന്ന് പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തിയത്.

പ്രീമിയർ ലീ​ഗിൽ തിരിച്ചെത്തിയ അവർക്ക് തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ അടക്കമുള്ള വമ്പൻമാരേയാണ് നേരിടേണ്ടി വന്നത്. തുടരെ നാല് തോൽവികൾക്ക് ശേഷമാണ് അഞ്ചാം പോരാട്ടത്തിൽ അവർ സ്വപ്ന കണ്ട വിജയം സ്വന്തമാക്കിയത്. എവേ പോരാട്ടത്തിലാണ് അവർ വിജയിച്ചത് എന്നതും സവിശേഷതയാണ്.

2001 ഏപ്രിൽ മാസത്തിൽ സണ്ടർലാൻഡിനെതിരായാണ് അവർ അവസാനമായി ഒരു പ്രീമിയർ ലീ​ഗ് മത്സരം ജയിക്കുന്നത്. പിന്നീട് ടീം ചാംപ്യഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടു. 34 വർഷം നീണ്ട പ്രീമിയർ ലീ​ഗ് സാന്നിധ്യവും കവൻട്രിക്ക് അന്ന് അവസാനിപ്പിക്കേണ്ടി വന്നു. 25 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ സീസണിലാണ് ലംപാർഡിന്റെ തന്ത്രങ്ങളുടെ മികവിൽ അവർ വീണ്ടും തിരിച്ചെത്തിയത്.

നോട്ടിങ്ഹാം ഫോറസ്റ്റ് 0-1 കവൻട്രി സിറ്റി

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് കവൻട്രി വിജയ ​ഗോൾ നേടിയത്. 55ാം മിനിറ്റിൽ കവൻട്രി ​ഗോൾ കീപ്പർ കാൾ റഷ്വർത്ത് നീട്ടി നൽകിയ പന്ത് കൃത്യമായി നിയന്ത്രിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ് ​ഗോൾ കീപ്പർ മാറ്റ്സ് സെൽസിനെ മറികടന്ന് ജയ് ഡാസിൽവ പന്ത് വലയിലെത്തിച്ചു. കളിയുടെ അവസാന ഘട്ടത്തിൽ ഇ​ഗോർ ജീസസിലൂടെ നോട്ടിങ്ഹാം ഫോറസ്റ്റ് കവൻട്രിയുടെ വലയിൽ പന്ത് നിക്ഷേപിച്ചെങ്കിലും ​ഗോളിന് തൊട്ടുമുൻപ് കവൻട്രിയുടെ ഘാന സ്ട്രൈക്കർ കാലെബ് യിരൻകിയെ ഇ​ഗോർ ജീസസ് ഫൗൾ ചെയ്തതായി കണ്ടെത്തിയതോടെ റഫറി ​ഗോൾ നിഷേധിച്ചു. ഇതോടെ കവൻട്രി ചരിത്ര വിജയവും ഉറപ്പിച്ചു.

ഒടുവിൽ വില്ല ജയിച്ചു!

ഉനായ് എംറിയുടെ ആസ്റ്റന്‍ വില്ല പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചു. തുടരെ നാല് മത്സരങ്ങളില്‍ ജയമില്ലാതെ വലഞ്ഞ അവര്‍ അഞ്ചാം പോരില്‍ ടോട്ടനം ഹോട്‌സ്പറിനെ (സ്‌പേര്‍സ്) കടുത്ത പോരാട്ടത്തില്‍ എവേ മാച്ചില്‍ 2-3ന് വീഴ്ത്തി. സ്‌പേര്‍സിന്റെ നിലയും പരിതാപകരമാണ്. അഞ്ചാം പോരാട്ടത്തിലും അവര്‍ക്ക് ജയിക്കാനായില്ല. 5 കളിയില്‍ 2 സമനിലയും 3 തോല്‍വിയുമായി അവര്‍ റലഗേഷന്‍ സോണിലാണ്. നിലവില്‍ 19ാം സ്ഥാനത്താണ് സ്‌പേര്‍സ്. റലഗേഷന്‍ സോണിലായിരുന്ന വില്ല 15 സ്ഥാനത്തേക്ക് കയറി നില മെച്ചപ്പെടുത്തി.

ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ജോണ്‍ മന്‍സാംബിയിലൂടെ വില്ല ലീഡെടുത്തു. രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സനും 79ാം മിനിറ്റില്‍ എമിലിയാനോ ബുവേന്‍ഡിയയും വില്ലയ്ക്കായി വല ചലിപ്പിച്ചു. എന്നാല്‍ സ്‌പേര്‍സ് അവസാന നിമിഷത്തില്‍ രണ്ട് ഗോള്‍ അടിച്ച് വില്ലയെ ഞെട്ടിച്ചെങ്കിലും എംറിയും സംഘവും ജയം കൈവിട്ടില്ല.

എവര്‍ട്ടന്‍, ന്യൂകാസില്‍

ഡേവിഡ് മോയസിന്റെ തന്ത്രങ്ങളില്‍ എവര്‍ട്ടന്‍ കുതിപ്പ് തുടരുന്നു. അഞ്ചാം പോരില്‍ അവര്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ഇപ്‌സ്‌വിച് ടൗണിനെ പരാജയപ്പെടുത്തി. തിയേര്‍നോ ബെറിയാണ് വിജയ ഗോള്‍ നേടിയത്. ജയത്തോടെ എവര്‍ട്ടന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്.

മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡും വിജയം സ്വന്തമാക്കി. അവര്‍ 2-1ന് ഹള്‍ സിറ്റിയെ വീഴ്ത്തി.

Jay Dasilva sealed Coventry City’s first Premier League win for 25 years on Sept 19 as Frank Lampard’s side finally kick-started their season with a 1-0 victory at Nottingham Forest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

മാസപ്പടി ഇടപാട്: വിഡി സതീശന്‍- രമേശ് ചെന്നിത്തല കൂടിക്കാഴ്ച മറ്റന്നാള്‍; ഇഡി കത്തില്‍ തീരുമാനം

'നീ പോടാ പൂക്കി മോനേ', എസ്എഫ്‌ഐ ബാനറില്‍ വിവാദം; 'ക്യൂട്ട്‌നെസ്' അല്ലേയെന്ന് ചിന്താ ജെറോം

'ചര്‍ച്ച അല്ലെങ്കില്‍ യുദ്ധം' അമേരിക്കയോട് ഇറാൻ, അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഞെട്ടി, ആഴ്സണൽ! വഴങ്ങിയത് 3 ​ഗോളുകൾ; 'ബ്രൈറ്റൻ ബ്രില്ല്യൻസ്'!!!